ബെൽജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു എക്സ്
Sports

റൊമാനിയയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്തു; ബെൽജിയത്തിന്റെ തിരിച്ചു വരവ്

യൂറി ടെലിമാൻസ് (1–ാം മിനിറ്റ്), ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്ന്‍ (79) എന്നിവരാ‍ണ് ബെൽജിയത്തിനായി ലക്ഷ്യം കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊളോൺ (ജർമനി) : യൂറോകപ്പ് പോരാട്ടത്തിൽ റൊമാനിയയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്ത് ബെൽജിയം. ഇതോടെ ബെൽജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. യൂറി ടെലിമാൻസ് (1–ാം മിനിറ്റ്), ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്ന്‍ (79) എന്നിവരാ‍ണ് ബെൽജിയത്തിനായി ലക്ഷ്യം കണ്ടത്. സ്ലൊവാക്യയോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ കേട് തീർത്ത് ബെൽജിയം കളം നിറഞ്ഞു.

കളി തുടങ്ങി ആദ്യ മിനിറ്റിലൽ തന്നെ യൂറി ടെലിമാൻസിന്റെ തകർപ്പൻ ഗോളിൽ ബൽജിയം ലീഡ് പിടിച്ചു. റൊമാനിയൻ ബോക്സിനകത്തു നിന്ന് റൊമേലു ലുക്കാക്കു നൽകിയ മൈനസ്, ബുള്ളറ്റ് ഷോട്ടിലൂടെ ടെലിമാൻസ് വലയിൽ എത്തിക്കുകയായിരുന്നു. 63–ാം മിനിറ്റിൽ റൊമേലു ലുക്കാകു ബൽജിയത്തിനായി ലക്ഷ്യം കണ്ടെങ്കിലും ആദ്യ മത്സരത്തിലെ തനിയാവർത്തനം പോലെ വിഎആർ ഓഫ്സൈഡ് വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആ ഗോൾ നഷ്ടത്തിന്റെ നിരാശ മാറ്റാൻ ഡിബ്രൂയ്നെ തന്നെ നേരിട്ടിറങ്ങി. 79–ാം മിനിറ്റിൽ ബൽജിയം ഗോളി കോയ്ൻ കാസ്റ്റീൽസ് നീട്ടിനൽകിയ പന്തുമായി റൊമാനിയൻ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ഡിബ്രൂയ്നെ, ഡിഫൻഡർമാരെ വെട്ടിച്ച് ലക്ഷ്യം കണ്ടു. അവസാന മിനിറ്റുകളിൽ തുടരാക്രമണങ്ങളുമായി റൊമാനിയൻ ഹാഫിലേക്ക് ബൽജിയൻ താരങ്ങൾ ഇരച്ചെത്തിയെങ്കിലും ഗോളി ഫ്ലോറിൻ നിറ്റയുടെ സേവുകൾ റുമാനിയയെ രക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT