നെതർലൻഡ്സ് ക്വാർട്ടറിൽ എക്സ്
Sports

നിറഞ്ഞ് കളിച്ച് നെതർലൻഡ്സ്; റുമാനിയയെ 3-0ന് തോൽപ്പിച്ചു; ക്വാർട്ടറിൽ

കോഡി ഗാക്‌പോ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ നെതർലൻഡിസിന് തന്നെയായിരുന്നു സർവ്വാധിപത്യം

സമകാലിക മലയാളം ഡെസ്ക്

ബെർലിൻ: റുമാനിയയെ എതിരില്ലാത്ത മൂന്നു ​ഗോളിന് തകർത്ത് നെതർലൻഡ്സ് ക്വാർട്ടറിൽ. കോഡി ഗാക്‌പോ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ നെതർലൻഡിസിന് തന്നെയായിരുന്നു സർവ്വാധിപത്യം. ഗാക്‌പോയുടെ ഒരു ​ഗോൾ കൂടാതെ പകരക്കാരനായി ഇറങ്ങിയ ഡോനിയൽ മാലൻ 2 ഗോൾ നേടി.

കളി തുടങ്ങിയപ്പോൾ റുമാനിയയായിരുന്നു മുന്നിൽ. ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും റുമാനിയയായിരുന്നു. 14-ാം മിനിറ്റിലെ ​ഗോൾ ശ്രമം നേരിയ വ്യത്യാസത്തില്‍ ഗോള്‍ബാറിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. വൈകാതെ നെതർലൻഡ്സ് കളിയിലേക്ക് തിരിച്ചെത്തി. 20ാം മിനിറ്റിലായിരുന്നു ​ഗാക്പോയുടെ ​ഗോൾ. ഇടതുവിങ്ങിലൂടെ കുതിച്ച് ബോക്‌സിലേക്ക് കയറിയ ഗാക്‌പോ പ്രതിരോധതാരത്തെ കബളിപ്പിച്ച് പോസ്റ്റിന്റെ മൂലയിലേക്ക് ഷോട്ടുതിര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് നെതർലൻഡ്സ് നിറഞ്ഞ് കളിക്കുകയായിരുന്നു. മത്സരത്തിലാകെ നെതര്‍ലന്‍ഡ് റുമാനിയന്‍ പോസ്റ്റിലേക്ക് ആറ് തവണ ഷോട്ട് പായിച്ചത്. രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മാലൻ ഇരട്ടഗോളുമായി ഡച്ച് ആരാധകർക്ക് വലിയ ആഘോഷത്തിനു വക നൽകി. 83–ാം മിനിറ്റിലും ഇൻജറി ടൈമിലുമായിരുന്നു മാലന്റെ ഗോളുകൾ. ഇടതുവിങ്ങിലൂടെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ഗാക്‌പോയാണ് അസിസ്റ്റ് നല്‍കിയത്. ഔട്ട്‌ലൈനിലൂടെ വിദഗ്ധമായി പന്തെടുത്ത് മുന്നേറിയ ഗാക്‌പോ നല്‍കിയ പാസ് വലയിലേക്ക് മലന്‍ അനായാസം തട്ടിയിട്ടു. 93-ാം മിനിറ്റിലായിരുന്നു മാലന്റെ രണ്ടാം ​ഗോൾ. ക്വാർട്ടറിൽ തുർക്കിയാണ് നെതർലൻഡ്സിന്റെ എതിരാളികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT