സ്‌കോട്ട്ലന്‍ഡിനെതിരെ ഹം​ഗറി ​ഗോൾ നേടുന്നു IAMGE CREDIT: UEFA EURO 2024
Sports

100-ാം മിനിറ്റില്‍ മിന്നും ഗോള്‍; സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഹംഗറി

യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ സ്‌കോട്ട്ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഹംഗറി

Author : സമകാലിക മലയാളം ഡെസ്ക്

വിര്‍റ്റംബര്‍ഗ്: യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ സ്‌കോട്ട്ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഹംഗറി. 100-ാം മിനിറ്റിലാണ് ഹംഗറി വിജയഗോള്‍ നേടിയത്. ജയിച്ചാലും ഇരുടീമിനും പ്രീക്വാര്‍ട്ടര്‍ സാധ്യത ഇല്ലാതിരുന്ന മത്സരത്തില്‍ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്താണ് ഹംഗറി ഫിനിഷ് ചെയ്തത്. ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.

ഇന്‍ജുറി ടൈമില്‍ പകരക്കാരനായെത്തിയ കെവിന്‍ ചൊബോത്തിന്റെ കൗണ്ടര്‍ അറ്റാക്ക് ഗോളാണ് ഹംഗറിക്ക് അവസാന നിമിഷത്തില്‍ ജയമൊരുക്കിയത്. തോല്‍വിയോടെ സ്‌കോട്ട്ലന്‍ഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി യൂറോകപ്പില്‍ നിന്ന് മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മത്സരത്തിനിടെ 69-ാം മിനിറ്റില്‍ സ്‌കോട്ട്ലന്‍ഡ് ഗോള്‍ക്കീപ്പര്‍ ആന്‍ഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറി താരം ബര്‍ണബാസ് വര്‍ഗയ്ക്ക് ഗുരുതര പരിക്കേറ്റു. നിലത്തുവീണ ബര്‍ണബാസിന് അടിയന്തര ശുശ്രൂഷ നല്‍കാനായി ഡോക്ടര്‍മാര്‍ ഉടന്‍ ഗ്രൗണ്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്ട്രെച്ചറില്‍ ബര്‍ണബാസിനെ പുറത്തേക്കെത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍