ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്സ്
Sports

ഒരു ഗോളും ഇല്ല! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിര്‍ഭാഗ്യ റെക്കോര്‍ഡും

യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വല ചലിപ്പിക്കാതെ സൂപ്പര്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ഫുട്‌ബോള്‍ കരിയറില്‍ അനുപമമായ ഒട്ടേറെ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ കഴിഞ്ഞ ദിവസം റൊണാള്‍ഡോ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡും കുറിച്ചു. കരിയറില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഗോള്‍ നേടാന്‍ സാധിക്കാതെ ആദ്യമായി റൊണാള്‍ഡോ നിരാശനായി എന്നതാണ് ആ നിര്‍ഭാഗ്യ റെക്കോര്‍ഡ്.

മൂന്ന് മത്സരങ്ങളാണ് യൂറോ ഗ്രൂപ്പ് പോരില്‍ പോര്‍ച്ചുഗല്‍ കളിച്ചത്. മൂന്നിലും നായകന് ഗോളില്ല. യൂറോ കപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിന്റെ റെക്കോര്‍ഡ് റോണോയുടെ പേരിലാണ്.

ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയിരുന്നു. 2-1ന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ ചെക്കിന്റെ ദാനമായിരുന്നു. റോബിന്‍ ഹരനാക്കിന്റെ സെല്‍ഫ് ഗോളായിരുന്നു ഇത്. പിന്നീട് ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ ഫ്രാന്‍സിസ്‌ക്കോ കോന്‍സിക്കാവോയാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്.

രണ്ടാം പോരാട്ടം തുര്‍ക്കിക്കെതിരെ. ഈ മത്സരത്തില്‍ 3-0ത്തിനാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. ബെര്‍ണാഡോ സില്‍വ, തുര്‍ക്കി താരം സമെത് അകായ്ദിന്‍ നേടിയ സെല്‍ഫ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ നേടിയ ഗോളുകളാണ് പോര്‍ച്ചുഗല്‍ വിജയം നിര്‍ണയിച്ചത്. മൂന്നാം ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ കൂടുതല്‍ സാധ്യത കണ്ട് താരം ബ്രൂണോയ്ക്ക് പാസ് നല്‍കുകയായിരുന്നു. മൂന്നാം ഗോളിനു അസിസ്റ്റ് നല്‍കിയതാണ് സൂപ്പര്‍ താരത്തിന്റെ മികച്ച പ്രകടനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാം മത്സരത്തില്‍ ജോര്‍ജിയക്കെതിരെ പോര്‍ച്ചുഗല്‍ അട്ടിമറി തോല്‍വി നേരിട്ടു. 2-0ത്തിനു പരാജയപ്പെട്ട പോരിലും ക്രിസ്റ്റിയാനോയ്ക്ക് ഗോളടിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് പോര്‍ച്ചുഗല്‍ നായകന് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ് സ്വന്തമായത്.

ആറാം യൂറോ കപ്പിനാണ് താരം ഇത്തവണ ജര്‍മനിയിലെത്തിയത്. ആറ് യൂറോകളില്‍ നിന്നായി 14 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. 2004ലെ തന്റെ ആദ്യ യൂറോയില്‍ രണ്ട് ഗോളുകള്‍. 2008ല്‍ ഒറ്റ ഗോള്‍, 2012ലും 16ലും മൂന്ന് വീതം. കഴിഞ്ഞ യൂറോയിലാണ് താരം ഗോളടിയുടെ ഏറ്റവും മികച്ച ഫോം യൂറോയില്‍ പുറത്തെടുത്തത്. 5 ഗോളുകള്‍ താരം നേടി.

ജോര്‍ജിയക്കെതിരായ പോരാട്ടം മേജര്‍ ടൂര്‍ണമെന്റുകളായ ലോകകപ്പ്, യൂറോ കപ്പുകളിലായുള്ള താരത്തിന്റെ 50ാം മത്സരമായിരുന്നു. 28 ലോകകപ്പ് മത്സരങ്ങളും 22 യൂറോ കപ്പ് മത്സരങ്ങളും ക്രിസ്റ്റ്യാനോ കളിച്ചു. മൊത്തം അന്താരാഷ്ട്ര മത്സരങ്ങള്‍ 210ആയി. ആകെ ഗോളുകളുടെ എണ്ണം 130.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ