ചെമ്പ് വിലയില്‍ 7 മുതല്‍ 8 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്  ഫയൽ
Sports

ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുമോ?; ചെമ്പ് വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

വില്‍പ്പന മാന്ദ്യത്തിനിടെ, ചെമ്പ് വില വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ആശങ്ക കൂട്ടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വില്‍പ്പന മാന്ദ്യത്തിനിടെ, ചെമ്പ് വില വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ആശങ്ക കൂട്ടുന്നു. ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചെമ്പ് വിലയില്‍ 7 മുതല്‍ 8 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇത് ഇവികളുടെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ആശങ്കയ്ക്ക് കാരണം.

ചെമ്പ് വില വര്‍ധിച്ചാല്‍ ഒന്നുകില്‍ നഷ്ടം സഹിക്കാന്‍ കമ്പനികള്‍ തയ്യാറാകേണ്ടി വരും. അല്ലെങ്കില്‍ വാഹന വില കൂട്ടി നഷ്ടം ഉപഭോക്താക്കള്‍ക്ക് കൈമാറണം. നിലവില്‍ ഇവിയുടെ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നതിനാല്‍ വാഹന വില കൂട്ടുന്നത് തിരിച്ചടിയാകുമോ എന്ന ചിന്തയും ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചെമ്പ് വില 11 ശതമാനമാണ് വര്‍ധിച്ചത്. അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള പദ്ധതികള്‍ കാരണം ഈ സാമ്പത്തിക വര്‍ഷവും സമാനമായ ഡിമാന്‍ഡ് ചെമ്പിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചെമ്പിന്റെ വില ഉയരുന്നതിനനുസരിച്ച് ഇവി ഘടകങ്ങളുടെ നിര്‍മ്മാണച്ചെലവ് 3 മുതല്‍ 5 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍