ജേക്കബ് മാര്‍ട്ടിന്‍  
Sports

മദ്യലഹരിയില്‍ ആഡംബര കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

വഡോദര: ആഡംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. വഡോദരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാര്‍ക്ക് ചെയ്ത 3 വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുകയായിരുന്നു. ഈ സമയം ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ മുന്‍ ക്രിക്റ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ (53) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്യുവി കാര്‍, വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകള്‍ പറ്റി.

രഞ്ജി ട്രോഫിയില്‍ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാര്‍ട്ടിന്‍. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2001ല്‍ കെനിയയ്ക്കെതിരെയായിരുന്നു അവസാന മത്സരം. ഇതാദ്യമായല്ല താരം കേസില്‍പെടുന്നത്. 2011ല്‍ മനുഷ്യക്കടത്ത് കേസില്‍ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Ex-India Star, Who Played 10 ODIs, Arrested For Drunk Driving In Vadodara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്, മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം

വരുമാനവും ചെലവും കൂടി, തനത് വരുമാനത്തില്‍ വര്‍ധന; ആഭ്യന്തര വളര്‍ച്ചാനിരക്കിലും മുന്നേറ്റം, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം

'വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്...' രാഹുലിന്‍റെ ജാമ്യത്തില്‍ രാഹുല്‍ ഈശ്വര്‍

'അർജിത് ആ പെൻഗ്വിനെ സീരിയസായി എടുത്തുവെന്നാണ് തോന്നുന്നത്'; ​ഗായകന്റെ വിരമിക്കലിൽ ആരാധകർ

പടികൾ കയറുമ്പോൾ ശ്വാസതടസം ഉണ്ടാകാറുണ്ടോ? ശ്വാസകോശ പ്രശ്നങ്ങൾ മാത്രമല്ല, വിളർച്ചയും കാരണമാകാം

SCROLL FOR NEXT