ഫോട്ടോ: ട്വിറ്റർ 
Sports

'എന്ത് യുക്തിയാണ് ഇത്? കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുത്, പാകിസ്ഥാൻ ലോകകപ്പ് കളിക്കണം'- സർക്കാരിനെതിരെ മുൻ പിസിബി ചെയർമാൻ

ക്രിക്കറ്റ് ബോർഡിലെ ഒരു അം​ഗം പോലും സമിതിയിൽ ഇല്ലാത്തതിനേയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടം കളിക്കാൻ പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് പോകണമോ എന്ന കാര്യം തീരുമാനിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിച്ച സർക്കാർ നടപടിയെ വിമർശിച്ച് മുൻ പിസിബി ചെയർമാൻ ഖാലിദ് മഹ്മൂദ്. യുക്തിക്കു നിരക്കുന്ന തീരുമാനമല്ല പാക് സർക്കാരിന്റേതെന്നു അദ്ദേഹം തുറന്നടിച്ചു. ക്രിക്കറ്റ് ബോർഡിലെ ഒരു അം​ഗം പോലും സമിതിയിൽ ഇല്ലാത്തതിനേയും അദ്ദേഹം വിമർശിച്ചു. ഏഷ്യാ കപ്പും ലോകകപ്പും കൂട്ടിക്കുഴച്ച് കാര്യങ്ങൾ കാണേണ്ട സമയം ഇതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്ഥാനിലേക്ക് വരില്ലെന്ന ഇന്ത്യയുടെ നിലപാട് ഒരു നിലയ്ക്കും ന്യായീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ രാജ്യാന്തര തലത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇതല്ല. ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ചു തീരുമാനിക്കാൻ മന്ത്രിമാരടക്കമുള്ളവരുടെ സമിതിയെ നിയോ​ഗിച്ചത്, രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴയ്ക്കരുതെന്ന സർക്കാർ നയത്തിനു തന്നെ വിരുദ്ധമാണ്.' 

'ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിലും ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് പോകില്ല എന്നൊക്കെ പരസ്യമായി തന്നെ പറയുന്നത് ശരിയായ രീതിയല്ല. അങ്ങനെയൊന്നും പാകിസ്ഥാൻ ഇതുവരെ ചെയ്തിട്ടുമില്ല.' 

'ടീമിനെ അയക്കും മുൻപ് ഇന്ത്യയിലെ സുരക്ഷ സംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്താൻ ഒരു സംഘത്തെ അയച്ചു പരിശോധിക്കുന്നത് ശരിയായ നടപടിാണ്. 1999ൽ ഞാൻ പിസിബി ചെയർമാനായിരുന്ന കാലത്ത് ഇന്ത്യയിൽ പാക് ടീമിന് ഭീഷണിയുണ്ടായിരുന്നു. സുരക്ഷാ സംഘത്തെ നിയോ​ഗിച്ച് പാകിസ്ഥാൻ ടീമിനെ അയച്ചു.' 

'ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുകയാണ് വേണ്ടത്. പാക് സർക്കാരിന്റെ ഇത്തരം പ്രതികരണങ്ങൾ ഐസിസിയിൽ പാകിസ്ഥാനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. അടുത്ത യോ​ഗത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ഇക്കാരണത്താൽ തന്നെ പ്രതിരോധത്തിലായിരിക്കും'- ഖാലിദ് മഹ്മൂദ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT