Vathsal Govind 
Sports

'ഇടിവെട്ട് ബാറ്റിങ്'! 53 പന്തിൽ 93 റൺസ്, 'നായകൻ' വത്സൽ ഗോവിന്ദ്

ടൂർണമെന്റിലെ റൺ വേട്ടയിൽ വത്സൽ ഗോവിന്ദ് മൂന്നാമത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ക്രീസിൽ ഇടിവെട്ട് ബാറ്റിങ് പുറത്തെടുത്ത വത്സൽ ഗോവിന്ദിന് നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. 53 പന്തിൽ 11 ബൗണ്ടറികളുടെയും 3 കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 93 റൺസാണ് വത്സൽ അടിച്ച് കൂട്ടിയത്. ഇതോടെ ടൂർണമെന്റിലെ റൺ വേട്ടയിൽ വത്സൽ ഗോവിന്ദ് മൂന്നാമതെത്തി.

രണ്ടാം വിക്കറ്റ് കൂട്ട്കെട്ടിൽ അഭിഷേകിനൊപ്പം 56 പന്തിൽ 96 റൺസാണ് വത്സൽ അടിച്ച് കൂട്ടിയത്. പത്താം ഓവറിൽ പുറത്തായ അഭിഷേകിന് ശേഷമെത്തിയ ആനന്ദ് കൃഷ്ണനുമായി ചേർന്ന് 32 പന്തിൽ 50 റൺസും കൂട്ടിചേർത്തു. പരിചയ സമ്പന്നരായ നിധീഷ് എം.ഡിയും, ജലജ്സക്സേനയും അടക്കമുള്ള മുൻനിര ബൗളർമാരെ നോക്കുകുത്തിയാക്കിയായിരുന്നു കൊല്ലത്തിന്റെ ക്യാപ്റ്റൻ കൂളിൻ്റെ തകർപ്പൻ പ്രകടനം.

തൃശൂർ ചാലക്കുടി സ്വദേശികളായ ഗോവിന്ദ് കനകന്റെയും റുമ ഗോവിന്ദിന്റെയും മകനാണ് വത്സൽ ഗോവിന്ദ്. അണ്ടർ-16 തലത്തിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള വത്സൽ ഗോവിന്ദ്, 2018-19 സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വത്സൽ, 1235 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യ അണ്ടർ-19 ടീമിലേക്കും വഴി തുറന്നിരുന്നു.

Explosive batting by Vathsal Govind 93 runs off 53 balls in the Kerala Cricket League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് 'തിരുവോണം'

Today's Rashi Phalam August 26| പ്രണയബന്ധത്തിലെ ചെറിയ പിണക്കം മാറും; തിരുവോണ നാളിലെ നക്ഷത്രഫലം

മുഹമ്മദ് ഇനാൻ, '15 പന്തിൽ 41'; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ സി ഫിനിഷിങ്!

തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്, കാഴ്ച ശീവേലി

കുടയെടുത്തോ, തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്