മുഹമ്മദ് ഇനാൻ, '15 പന്തിൽ 41'; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ സി ഫിനിഷിങ്!

ട്രിവാൻഡ്രം റോയൽസിനെ തകർത്ത് തൃശൂർ ടൈറ്റൻസ്
Trivandrum Royals vs Thrissur Titans
മുഹമ്മദ് ഇനാൻ, Trivandrum Royals vs Thrissur Titans
Updated on
2 min read

തിരുവനന്തപുരം: യുവത്വത്തിന്റെ കരുത്തിൽ തൃശൂരിനെത്തേടി വീണ്ടുമൊരു അവിശ്വസനീയ വിജയം. റോയൽസ് ഉയർത്തിയ 182 റൺസിന്റെ കൂറ്റൻ ലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ മറികടന്നു. അവസാന ഓവറുകളിൽ വെറും 15 പന്തുകളിൽ നിന്ന് 41 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് വിജയമൊരുക്കിയത്. ഇനാൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ട്രിവാൻഡ്രം റോയൽസ് - 20 ഓവറിൽ 181/6, തൃശൂ‍ർ ടൈറ്റൻസ് - 19.4 ഓവറിൽ 183/9

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. അഭിഷേക് പി. നായരും കൃഷ്ണപ്രസാദും ചേർന്ന് തൃശൂർ ബൗളർമാരെ കരുതലോടെ നേരിട്ട് ആദ്യ വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് റോയൽസിന് തിരിച്ചടിയായി. കൃഷ്ണപ്രസാദ് 30-ഉം അഭിഷേക് 40 റൺസും നേടി പുറത്തായി. അഞ്ച് റൺസെടുത്ത വിഷ്ണു വിനോദ് കൂടി മടങ്ങിയതോടെ റോയൽസ് പ്രതിരോധത്തിലായി.

തുടർന്നെത്തിയ ഗോവിന്ദ് ദേവ് പൈയുടെ ഒറ്റയാൾ പോരാട്ടമാണ് റോയൽസിന്റെ സ്കോർ 181-ൽ എത്തിച്ചത്. അവസാന അഞ്ച് ഓവറിൽ 66 റൺസാണ് റോയൽസ് കൂട്ടിച്ചേർത്തത്. ആദിത്യ വിനോദ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റൺസാണ് ഗോവിന്ദ് കൂട്ടിച്ചേർത്തത്. 35 പന്തുകളിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 76 റൺസുമായി ഗോവിന്ദ് പുറത്താകാതെ നിന്നു. അക്ഷയ് മനോഹർ (10), എം. നിഖിൽ (12) എന്നിവരും ഗോവിന്ദിന് മികച്ച പിന്തുണ നൽകി. തൃശൂരിനു വേണ്ടി ബിജു നാരായണൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Trivandrum Royals vs Thrissur Titans
അസ്ഹറുദ്ദീന്റെ സെഞ്ച്വറി വിഫലം; തകര്‍ത്തടിച്ച് വത്സല്‍, ആലപ്പിക്കെതിരെ കൊല്ലം സെയിലേഴ്‌സിന് മിന്നും വിജയം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.ആർ. രോഹിതിന്റെ (9) വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത അഹ്മദ് ഇമ്രാനും എട്ടു റൺസുമായി സഞ്ജീവ് സതീശനും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 62 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. എന്നാൽ മറു വശത്ത് ഉറച്ചു നിന്ന ഷോൺ റോജറുടെ പ്രകടനമാണ് തൃശൂരിന്റെ വിജയത്തിൽ നിർണ്ണായകമായത്. തകർപ്പൻ ഷോട്ടുകളിലൂടെ മികച്ച റൺറേറ്റ് നിലനിർത്തിയ ഷോൺ 42 പന്തുകളിൽ 68 റൺസ് നേടി. 13-ാം ഓവറിൽ ഷോൺ റോജർ പുറത്താകുമ്പോൾ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 44 പന്തുകളിൽ നിന്ന് 75 റൺസാണ്.

ക്യാപ്റ്റൻ എം.എസ്. അഖിൽ കൂടി മടങ്ങിയതോടെ ക്രീസിൽ ഒത്തുചേർന്ന എ.കെ. അർജുനും മുഹമ്മദ് ഇനാനും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. മികച്ച ഷോട്ടുകളിലൂടെ കളിയുടെ നിയന്ത്രണം തിരികെപ്പിടിച്ച ഇരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 27 റൺസെടുത്ത അർജുൻ പുറത്തായതോടെ കളി നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങി.

സിജോമോൻ ജോസഫ് എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് വിക്കറ്റ് വീണു. ഇതോടെ തൃശൂർ ഒൻപത് വിക്കറ്റിന് 165 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന ഓവർ തുടങ്ങുമ്പോൾ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 17 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടത്. വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ മൂന്ന് പന്തുകൾ തുടരെ സിക്സർ പറത്തി ഇനാൻ ടീമിന് അവിശ്വസനീയ വിജയമൊരുക്കി. വെറും 15 പന്തുകളിൽ നിന്ന് ആറ് സിക്സടക്കം 41 റൺസുമായി ഇനാൻ പുറത്താകാതെ നിന്നു. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫാണ് റോയൽസിൻ്റെ ബൗളിങ് നിരയിൽ തിളങ്ങിയത്.

Trivandrum Royals vs Thrissur Titans
മഴയില്‍ മുങ്ങി മൂന്നാംദിനം; കൊളംബോയില്‍ പിടിമുറുക്കി ഇന്ത്യ, ശ്രീലങ്ക ഫോളോ-ഓണ്‍ ഭീഷണിയില്‍
Trivandrum Royals vs Thrissur Titans
'സിഎസ്കെയ്ക്ക് ചെന്നൈ ടച്ച് പരിശീലകൻ വേണം; ദിനേശ് കാർത്തിക് ബെസ്റ്റാ'!
Summary

Trivandrum Royals vs Thrissur Titans Kerala Cricket League T20 Match Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com