Faf du Plessis x
Sports

40 വയസില്‍ ടി20യില്‍ 2 സെഞ്ച്വറികള്‍! ലോക റെക്കോര്‍ഡിട്ട് ഫാഫ് ഡുപ്ലെസി

മേജര്‍ ലീഗ് ക്രിക്കറ്റ് ടി20യില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനായി കത്തും ഫോമില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രായം 40 കഴിഞ്ഞെങ്കിലും തന്റെ ഉള്ളിലെ ക്രിക്കറ്റിനു ഇപ്പോഴും ചെറുപ്പമാണെന്നു തെളിയിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്ക ക്യാപ്റ്റനും ഇതിഹാസ താരവുമായ ഫാഫ് ഡുപ്ലെസി. ടി20 ക്രിക്കറ്റില്‍ താരം ഒരു അപൂര്‍വ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ടി20 ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറികള്‍ 40 വയസ് പിന്നിട്ടപ്പോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഡുപ്ലെസി മാറി. അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് ടി20 പോരാട്ടത്തിലാണ് താരത്തിന്റെ അനുപമ നേട്ടം.

എംഐ ന്യൂയോര്‍ക്കിനെതിരായ പോരാട്ടത്തില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനായാണ് താരം രണ്ടാം ടി20 ശതകം കുറിച്ചത്. മത്സരത്തില്‍ 9 സിക്‌സും 5 ഫോറും സഹിതം ഡുപ്ലെസി 53 പന്തില്‍ 103 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

നേരത്തെ ജൂണ്‍ 20നു താരം സാന്‍ ഫ്രാന്‍സിസ്‌ക്കോ യുണിക്കോണ്‍സിനെതിരെ 51 പന്തില്‍ 100 റണ്‍സ് കണ്ടെത്തിയിരുന്നു. അന്ന് 40 വയസ് കഴിഞ്ഞ ടി20യില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ എലീറ്റ് പട്ടികയില്‍ ഡുപ്ലെസിയും എത്തിയിരുന്നു. ഈ പ്രായത്തില്‍ ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായാണ് ഡുപ്ലെസി അന്ന് പേര് ചേര്‍ത്തത്. പിന്നാലെയാണ് ചരിത്രത്തിലാദ്യമായി ഈ പ്രായത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിലേക്ക് എത്തിയത്. നിലവില്‍ കത്തും ഫോമിലാണ് താരം എംഎല്‍സിയില്‍ ബാറ്റ് വീശുന്നത്. എംഎല്‍സിയില്‍ സീസണിലെ ടോപ് സ്‌കോററും നിലവില്‍ ഡുപ്ലെസി തന്നെയാണ്. 7 ഇന്നിങ്‌സുകളില്‍ നിന്നു 317 റണ്‍സാണ് ഡുപ്ലെസി ഇതുവരെ അടിച്ചെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഡുപ്ലെസിയുടെ ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ സൂപ്പര്‍ കിങ്‌സ് 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാനിറങ്ങിയ എംഐ ന്യൂയോര്‍ക്കിന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍ കിങ്‌സിന് 39 റണ്‍സ് ജയം.

40 വയസിനു മുകളില്‍ പ്രായമുള്ളപ്പോള്‍ ടി20 സെഞ്ച്വറി നേടിയ താരങ്ങള്‍

ഗ്രേയം ഹിക്ക്: വാര്‍വിക്‌ഷെയര്‍- നോര്‍ത്താന്റ്‌സ്, 41 വയസ് 37 ദിവസം, 2007

പോള്‍ കോളിങ്‌വുഡ്: ഡുറം- വാര്‍വിക്‌ഷെയര്‍, 41 വയസ്, 2017

ഫാഫ് ഡുപ്ലെസി: ടെക്‌സസ്- സാന്‍ ഫ്രാന്‍സിസ്‌കോ, 40 വയസ്, 2025

ഫാഫ് ഡുപ്ലെസി: ടെക്‌സസ്- എംഐ ന്യൂയോര്‍ക്ക്, 40 വയസ്, 2025

സുബൈര്‍ അഹമദ്: ക്വറ്റ ബിയേര്‍സ്- ബുള്‍സ്, 2014

ഇമ്രാന്‍ ജന്നത്: ബാന്‍ഡ് ഇ അമിര്‍ ഡ്രാഗണ്‍സ്- കബൂള്‍ ഈഗിള്‍സ്, 2019

Faf du Plessis became the first T20 batter to score more then one hundred after turning 40. His stellar form helped Texas Super Kings defeat MI New York in a crunch Major League Cricket match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT