ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

ഇറ്റലിയുടെ ജയം ആഘോഷിക്കാന്‍ ആരാധകന്റെ ടാറ്റു, അതാകട്ടെ സാകയ്‌ക്കെതിരായ കില്ലിനിയുടെ വിവാദ ഫൗള്‍

ഇറ്റലി ആരാധകന്റെ ആഘോഷം ഒരുപടി കൂടി കടന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

2018 ലോകകപ്പിലേക്ക് ടിക്കറ്റ് ലഭിക്കാതെ നാണംകെട്ടിടത്ത് നിന്ന് തിരിച്ചെഴുന്നേറ്റാണ് ഇറ്റലി യൂറോ 2020ല്‍ കിരീടം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിനെ തകര്‍ത്ത ജയം ഇറ്റലി തകര്‍ത്താഘോഷിക്കുകയും ചെയ്തു. അവിടെ ഒരു ഇറ്റലി ആരാധകന്റെ ആഘോഷം ഒരുപടി കൂടി കടന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

അസൂരിപ്പടയുടെ ആരാധകന്റെ കയ്യിലെ ടാറ്റുവാണ് കൗതുകമാവുന്നത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ യുവതാരം ബുകായോ സാകയെ കില്ലിനി ഫൗള്‍ ചെയ്യുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഈ നിമിഷമാണ് ഇറ്റലി ആരാധകന്‍ തന്റെ കയ്യില്‍ പച്ചകുത്തിയത്. 

ഫൈനലില്‍ ഇരുടീമും 1-1ന് തുല്യത പാലിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇംഗ്ലണ്ടിന്റെ കിരീട മോഹങ്ങള്‍ ഇറ്റലി തകര്‍ത്തത്. സാകയുടെ പെനാല്‍റ്റി കിക്കും ഇവിടെ നഷ്ടമായിരുന്നു. 

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്