ഷഫലി വര്‍മ/ഫയല്‍ ചിത്രം 
Sports

'ഷഫലി വർമ ക്രീസിൽ നിൽക്കുമ്പോൾ ആരാധകർക്ക് ശ്രദ്ധിക്കാതിരിക്കാനാവില്ല'; അരങ്ങേറ്റ ടെസ്റ്റിന് മുൻപായി സച്ചിന്റെ ആശംസ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഒരുങ്ങുമ്പോഴാണ് സച്ചിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രീസിൽ നിൽക്കുന്ന സമയം ഷഫലി വർമയ്ക്ക് കാണികളുടെ ശ്രദ്ധ തന്നിലേക്കാക്കി നിർത്താൻ കഴിയുമെന്ന് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഒരുങ്ങുമ്പോഴാണ് സച്ചിന്റെ വാക്കുകൾ. 

ഇന്നാണ് ഇം​ഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതാ ടീമിന്റെ ടെസ്റ്റ് ആരംഭിക്കുന്നത്. ഷഫലിയുടെ ഭയരഹിതമായ ഷോട്ടുകളും കഴിവും കാണികളെ പിടിച്ചു നിർത്താൻ പ്രാപ്തമാണ്. ബുഷ്ഫയർ ടൂർണമെന്റിന്റെ ഭാ​ഗമായി ഓസ്ട്രേലിയയിൽ എത്തിയപ്പോൾ ഷഫലിയെ കാണാനും സംസാരിക്കാനും കഴിഞ്ഞു. ഷഫലി ബാറ്റ് ചെയ്യുന്ന വിധം ഇഷ്ടമാണെന്നും. ഈ മനോഹരമായ സമയം പ്രയോജനപ്പെടുത്തി സ്വയം എക്സ്പ്രസ് ചെയ്യാനും ഞാൻ ഷഫലിയോട് പറഞ്ഞു. കഠിനാധ്വാനം തുടരാനും നിർദേശിച്ചു, സച്ചിൻ പറയുന്നു. 

ഏതൊരു 17 വയസുകാരേയും പോലെ ഉത്സാഹവും ഊർജവും ഷഫലിയിൽ പ്രകടമായിരുന്നു. കൂടുതൽ മെച്ചപ്പെടുകയും ഇന്ത്യക്ക് വേണ്ടി ഷഫലി മികവ് കാണിക്കുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയുടെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ പ്രധാന താരങ്ങളിൽ ഒരാളായി ഷഫലി വളർന്ന് വരും. താൻ ബാറ്റ്  ചെയ്യുമ്പോൾ ആരാധകരുടെ ശ്രദ്ധ പിടിക്കാൻ പാകത്തിൽ കഴിവും പ്രാപ്തിയും ഷഫലിക്കുണ്ട്, സച്ചിൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT