ഇസ്രായേൽ-പോർച്ചു​ഗൽ മത്സരത്തിൽ നിന്ന്/വീഡിയോ ദൃശ്യം 
Sports

ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് കണ്ട് ഞെട്ടി ആരാധകർ, പോർച്ചു​ഗൽ കുപ്പായത്തിലെ ഏറ്റവും മോശം

സൂപ്പർ താരം ക്രിസ്റ്റ്യാനോയും ഇവിടെ ​ഗോൾ വല കുലുക്കി ഇസ്രായേലിനെ പ്രഹരിച്ചു. എന്നാൽ ഇവിടെ ക്രിസ്റ്റ്യാനോയിൽ നിന്ന് വന്ന ഫ്രീകിക്കാണ് ആരാധകരെ ഞെട്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

യൂറോയ്ക്ക് മുൻപുള്ള സന്നാഹ മത്സരത്തിൽ 4-0ന് പോർച്ചു​ഗൽ ഇസ്രായേലിനെ വീഴ്ത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോയും ഇവിടെ ​ഗോൾ വല കുലുക്കി ഇസ്രായേലിനെ പ്രഹരിച്ചു. എന്നാൽ ഇവിടെ ക്രിസ്റ്റ്യാനോയിൽ നിന്ന് വന്ന ഫ്രീകിക്കാണ് ആരാധകരെ ഞെട്ടിച്ചത്. 

പോർച്ചു​ഗൽ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയിൽ നിന്നും ത്രസിപ്പിക്കന്ന ഫ്രീകിക്കുകൾ കണ്ട ആരാധകർക്ക് പക്ഷേ ഇസ്രായേലിനെതിരെ യുവന്റ്സ് താരമെടുത്ത ഫ്രികിക്ക് കണ്ട് വിശ്വസിക്കാനായില്ല. ​ഗോൾ പോസ്റ്റിൽ നിന്ന് ഏറെ മാറി ഉയർന്ന് പോവുകയായിരുന്നു പന്ത്. ഫ്രീകിക്ക് എടുക്കാൻ തയ്യാറായി ക്രിസ്റ്റ്യാനോയ്ക്ക് സമീപം ബ്രൂണോ ഫെർണാണ്ടസ് നിൽക്കുന്നുണ്ടായിരുന്നെങ്കിലും ആ ഉത്തരവാദിത്വം ക്രിസ്റ്റ്യാനോ തന്നെ ഏറ്റെടുക്കുകയായിരുന്നു. 

പക്ഷേ സൂപ്പർ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച ഫലമല്ല അവിടെയുണ്ടായത്. ആ ഫ്രീ കിക്കിലെ നിരാശ ക്രിസ്റ്റ്യാനോയിലും പ്രകടമായിരുന്നു. ഫ്രീകിക്ക് മോശമായെങ്കിലും പിന്നാലെ ക്രിസ്റ്റ്യാനോ വല കുലുക്കി.ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ക്രിസ്റ്റ്യാനോ തന്റെ രാജ്യാന്തര കരിയറിലെ 104ാം ​ഗോൾ സ്വന്തമാക്കിയത്. 

നിലവിലെ ചാമ്പ്യന്മാരായാ പോർച്ചു​ഗലിന് പക്ഷേ ഈ വർഷം കാര്യങ്ങൾ കടുപ്പമാണ്. മരണ ​ഗ്രൂപ്പായ ​ഗ്രൂപ്പ് ഡിയിൽ ജർമനി, ഫ്രാൻസ്, ഹം​ഗറി ടീമുകൾക്കൊപ്പമാണ് പോർച്ചു​ഗൽ. ജൂൺ 15ന് ഹം​ഗറിക്കെതിരായ മത്സരത്തോടെ പോർച്ചു​ഗൽ യൂറോ പോര് ആരംഭിക്കും. ജൂൺ 19ന് ജർമനിയേയും ജൂൺ 24ന് ഫ്രാൻസിനേയും നേരിടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT