പാരിസ്: സ്വന്തം ടീമിന്റെ ആരാധകരാൽ തന്നെ അപമാനിക്കപ്പെടുമ്പോൾ ലയണൽ മെസി പാരിസ് സെന്റ് ജെർമെയ്ന് വേണ്ടി മിന്നും ഫോമിൽ കളി തുടരുന്നു. നീസിനെതിരായ പോരാട്ടത്തിൽ ഒരു ഗോൾ നേടിയ മെസി രണ്ടാം ഗോളിന് വഴിയുമൊരുക്കി. പോരാട്ടം 2-0ക്ക് പിഎസ്ജി വിജയിച്ചു. ഗ്രൗണ്ടിലറങ്ങുമ്പോഴെല്ലാം മെസിയെ പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചാണ് എതിരേൽക്കുന്നത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.
രണ്ട് ഗോളുകൾക്ക് പിഎസ്ജി വിജയിച്ച മത്സരത്തിൽ പക്ഷേ മറ്റൊരു സംഭവമാണ് ചർച്ചയായത്. മികച്ച അവസരമൊരുക്കി കൊടുത്തിട്ടും ഗോളടിക്കാത്ത എംബാപ്പെയുടെ മനോഭാവമാണ് വലിയ ചർച്ചയായി മാറിയത്. മികച്ച അസിസ്റ്റിലൂടെ ഗോളവസരം മെസി ഒരുക്കി കൊടുത്തു. ഓപ്പൺ ചാൻസ് ആയിട്ടു പോലും അത് വലയിലാക്കാൻ എംബാപ്പെയ്ക്ക് സാധിക്കാഞ്ഞത് വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്.
ചാംപ്യന്‍സ് ലീഗില്‍ നിന്നു പിഎസ്ജി പുറത്തു പോയതിനു പിന്നാലെ നടന്ന മൂന്ന് മത്സരങ്ങളിലാണ് ലയണല്‍ മെസിയെ ഫ്രഞ്ച് ക്ലബിന്റെ ആരാധകര്‍ കൂക്കി വിളിച്ചത്. ഇതിഹാസ താരം ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും ആരാധകരുടെ ഈ നിഷേധ മനോഭാവം ഫുട്ബോൾ ലോകത്ത് വലിയ വിമർശനങ്ങൾക്കും കാരണമാകുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഒരാളും അറിയില്ല, രാവിലെ വന്നു തൂത്തുതുടച്ചിട്ടു പോവണം'- റിങ്കു തൂക്കിയ സിക്സിന് പിന്നിലെ സഹനങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates