വീഡിയോ ദൃശ്യം 
Sports

ശ്രീലങ്കയുടെ ദേശീയ ഗാനവും ഹർ​ദിക്ക് ചൊല്ലും! കൈയടിച്ച് ആരാധകര്‍; വീഡിയോ വൈറല്‍

ശ്രീലങ്കയുടെ ദേശീയ ഗാനവും ഹര്‍ദിക്കിന് അറിയാം! കൈയടിച്ച് ആരാധകര്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. 38 റണ്‍സിന്റെ വിജയമാണ് അദ്യ ടി20യില്‍ ഇന്ത്യ നേടിയത്. 

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ ശതകവും ഭുവനേശ്വര്‍ കുമാറിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ത്തിന് മുന്നില്‍. 

അതിനിടെ മത്സരം തുടങ്ങും മുന്‍പ് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മത്സരത്തിന് മുന്‍പ് ഇരു ടീമുകളും ഗ്രൗണ്ടില്‍ അണിനിരന്ന് ദേശീയ ഗാനം ചൊല്ലുന്നതിനിടെയാണ് സംഭവം. 

ശ്രീലങ്കന്‍ താരങ്ങള്‍ക്കൊപ്പം അവരുടെ ദേശീയ ഗാനം ചൊല്ലുന്ന ഹര്‍ദിക് പാണ്ഡ്യയുടെ വീഡിയോയാണ് വൈറലായി മാറിയത്. താരത്തിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍. 

എതിര്‍ ടീമിന്റെ ദേശീയ ഗാനം ചൊല്ലുന്ന ഒരു താരത്തെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഹര്‍ദിക്കിന്റെ ശ്രമം മഹത്തരം എന്നായിരുന്നു മറ്റൊരു കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

SCROLL FOR NEXT