ഹർഷിത് റാണ സന്നാഹ മത്സരത്തിൽ (Fast bowler) x
Sports

ഒന്നാം ടെസ്റ്റ് തോൽവി, പേസ് ബൗളറെ ടീമിൽ നിന്ന് ഒഴിവാക്കി ഇന്ത്യ; നാട്ടിലേക്ക് തിരിച്ചയച്ചു‌

രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീം ബിർമിങ്ഹാമിൽ

സമകാലിക മലയാളം ഡെസ്ക്

ലീഡ്സ്: ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്ന പേസ് ബൗളറെ ടീമിൽ നിന്നു ഒഴിവാക്കിതായി റിപ്പോർട്ട്. ഹർഷിത് റാണയേയാണ് ടീം മാനേജ്മെന്റ് ഒഴിവാക്കിയത്. താരത്തെ നാട്ടിലേക്ക് മടക്കി അയക്കും.

രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീം ബിർമിങ്ഹാമിലെത്തിയിട്ടുണ്ട്. സംഘത്തിൽ ഹർഷിത് റാണയില്ല എന്നാണ് വിവരം.

ഇം​ഗ്ലണ്ട് പര്യടനത്തിനായി ആദ്യം 18 അം​ഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഹർഷിത് റാണ അം​ഗമായിരുന്നില്ല. പര്യടനത്തിനു മന്നോടിയായി ഇം​ഗ്ലണ്ടിലേക്ക് അയച്ച ഇന്ത്യ എ ടീമിൽ ഹർഷിത് ഭാ​ഗമായിരുന്നു. ഒന്നാം ടെസ്റ്റിനു മുന്നോടിയായി നടന്ന ഇന്ത്യൻ ടീമുകൾ തമ്മിലുള്ള പോരിലും താരം എ ടീമിനായി കളിച്ചു.

ഇതിനു പിന്നാലെയാണ് താരത്തെ ഇന്ത്യൻ ടീമിൽ 19ാം അം​ഗമായി ഉൾപ്പെടുത്തിയത്. ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറുമായി അടുത്ത ബന്ധമുള്ള താരമാണ് ഹർഷിത്. ഈ ബന്ധത്തിന്റെ പുറത്താണ് താരം ടീമിലെത്തിയത് എന്ന വിമർശനവും ഉയർന്നിരുന്നു. ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തിയ അൻഷുൽ കാംബോജ് അടക്കമുള്ള താരം ഒഴിവാക്കി ഹർഷിത് റാണയെ അവസാന നിമിഷം ടീമിലേക്ക് വിളിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു.

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇം​ഗ്ലണ്ട് 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഒന്ന്, രണ്ട് ഇന്നിങ്സുകളിൽ 471, 364 റൺസ് നേടി. ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 465 റൺസെടുത്ത്. 6 റൺസ് ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയ ലക്ഷ്യം അവർ 5 വിക്കര്റ് മാത്രം നഷ്ടത്തിൽ 373 എടുത്ത് മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അവർ 1-0ത്തിനു മുന്നിൽ.

Fast bowler Harshit Rana has been released from India's Test squad before the second Test in Birmingham. He did not travel with the rest of the team, which left for Birmingham from Leeds. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT