രോഹിത് ശര്‍മ - യുവരാജ് സിങ്  ഫയൽ
Sports

ടി20യിലെ ഇന്ത്യന്‍ അതിവേഗ സെഞ്ച്വറികള്‍; ഫിഫ്റ്റികളും അറിയാം

ടി20യില്‍ ഇന്ത്യയുടെ അതിവേഗ സെഞ്ച്വറി രോഹിത് ശര്‍മയുടെ പേരിലാണ്. ഫാസ്റ്റസ്റ്റ് ഫിഫ്റ്റി യുവരാജ് സിങിന്റെയും. ലങ്കയ്‌ക്കെതിരെയായിരുന്നു രോഹിതിന്റെ നേട്ടമെങ്കില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ പ്രകടനം.

Author : സമകാലിക മലയാളം ഡെസ്ക്

രോഹിത് ശര്‍മ

രോഹിത് ശര്‍മ

2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു രോഹിത് ശര്‍മ അതിവേഗ ടി20 സെഞ്ച്വറി നേടിയത്. 35 പന്തില്‍ നിന്നായിരുന്നു സെഞ്ച്വറി നേട്ടം. മത്സരത്തില്‍ പത്ത് സിക്‌സും 12 ഫോറുമാണ് രോഹിത് നേടിയത്.

അഭിഷേക് ശര്‍മ

അഭിഷേക് ശര്‍മ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലെ പ്രകടനത്തോടെയാണ് അഭിഷേക് ശര്‍മ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ അതിവേഗ സെഞ്ച്വറിയില്‍ അഭിഷേക് രണ്ടാമത് എത്തി. 13 സിക്‌സും 7 ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ഈ മത്സരത്തില്‍ ഇന്ത്യക്കാരന്‍ നേടുന്ന രണ്ടാമത്തെ അതിവേഗ ഫിഫ്റ്റിയും അഭിഷേക് സ്വന്തം പേരില്‍ എഴുതി

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ടി20യിലെ ഇന്ത്യക്കാരുടെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി മലയാളിത്താരം സഞ്ജു സാംസന്റെ പേരിലാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ നേട്ടം. 40 പന്തില്‍ നിന്ന് സഞ്ജു സെഞ്ച്വറി നേടി. എട്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

തിലക് വര്‍മ

തിലക് വര്‍മ

അതിവേഗ സെഞ്ച്വറിയില്‍ ഇന്ത്യക്കാരനായ നാലാമന്‍ തിലക് വര്‍മയാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിലായിരുന്നു തിലക് വര്‍മയുടെ നേട്ടം. 41 പന്തില്‍ നിന്നാണ് വര്‍മ സെഞ്ച്വറി നേടിയത്.

യുവരാജ് സിങ്

യുവരാജ് സിങ്

ടി20യില്‍ ഇന്ത്യക്കാരന്റെ അതിവേഗ ഫിഫ്റ്റി യുവരാജ് സിങ്ങിന്റെ പേരിലാണ്. 12 ബോളില്‍ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് ഫിഫ്റ്റി നേടിയത്. മൂന്നാമത് സൂര്യകുമാര്‍ യാദവും കെഎല്‍ രാഹുലുമാണ്. ഇരുവരും ദക്ഷിണാഫ്രിക്കയ്ക്കും സ്‌ക്വാട്ട്‌ലന്‍ഡിനെതിരെയുമാണ് നേട്ടം കൈവരിച്ചത്. 18 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു