പ്രസ് കോൺഫറൻസിന് ഇടയിൽ തന്റെ മുൻപിലിരുന്ന കൊക്ക കോള കുപ്പികൾ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത് മാറ്റിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സംഭവം പരസ്യത്തിനായി ഉപയോഗിക്കുകയാണ് ഫെവികോൾ, അമൂൽ ബ്രാൻഡുകൾ.
യൂറോ 2020ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ നേരിടുന്നതിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപിലിരുന്ന കൊക്കോ കോള കുപ്പികൾ എടുത്തി നീക്കിയത്. പകരം വെള്ളക്കുപ്പി ഉയർത്തി കാണിക്കുകയും ചെയ്തു. പിന്നാലെ പോൾ പോഗ്ബ പ്രസ് കോൺഫറൻസിന് എത്തിയപ്പോൾ ബിയർ കുപ്പികളാണ് എടുത്ത് നീക്കിയത്. ഇറ്റലി താരം ലോക്കട്ടെല്ലിയും കൊക്ക കോള കുപ്പികൾ എടുത്ത് നീക്കി ക്രിസ്റ്റ്യാനോയുടെ മാതൃക പിന്തുടർന്നിരുന്നു.
ആ ബോട്ടിൽ അവിടെ നിന്ന് അനങ്ങില്ല, മൂല്യത്തിലും തിരിച്ചടിയുണ്ടാവില്ല, ഫെവികോൾ ട്വീറ്റ് ചെയ്തു. ഒരിക്കലും മാറ്റി നിർത്താനാവില്ല, ആരുടേയും വികാരങ്ങളെ അടയ്ക്കുന്നില്ല എന്ന് പറഞ്ഞാണ് അമൂൽ എത്തിയത്. രണ്ട് ട്വീറ്റുകളും വൈറലാവുകയും ചെയ്തു.
കൊക്കോ കോള കുപ്പികൾ എടുത്ത് മാറ്റിയതിലൂടെ വലിയ നഷ്ടം കമ്പനിക്ക് ഓഹരി വിപണിയിൽ നേരിട്ടതായാണ് റിപ്പോർട്ട്. 400 കോടി രൂപയോളം നഷ്ടം നേരിട്ടു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള ക്രിസ്റ്റ്യാനോയുടെ കൊക്ക കൊള പരസ്യം എന്ന നിലയിൽ വീഡിയോകളും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates