ഗോള്‍ നേടിയ ഫെറാന്‍ ടോറസിന്റെ ആഹ്ലാദം  എക്‌സ്‌
Sports

അല്‍ബേനിയയെ മറികടന്ന് സ്‌പെയിന്‍; ഗോള്‍ വഴങ്ങാതെ പടയോട്ടം

13-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോള്‍വഴിയാണ് സ്പെയിന്‍ മുന്നിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യൂറോ കപ്പ് ഗ്രൂപ്പ് ബിയില്‍ അല്‍ബേനിയയെ 1- 0നു തോല്‍പിച്ച് സ്‌പെയിന്‍. 13ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളിലാണ് അല്‍ബേനിയയ്‌ക്കെതിരെ സ്‌പെയിനിന്റെ ജയം. ഇതോടെ 9 പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പ് ജേതാക്കളായി. .

13-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോള്‍വഴിയാണ് സ്പെയിന്‍ മുന്നിലെത്തിയത്. അല്‍ബേനിയന്‍ ബോക്സിനകത്തേക്ക് ഡഡൊനി ഒല്‍മോ ഫെറാന്‍ ടോറസിന് നല്‍കിയ പാസ് പ്രതിരോധപ്പിഴവ് മുതലെടത്ത് അളന്നുതൂക്കി വലയിലെത്തിച്ചു. ഒരു ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ സ്‌പെയിന്‍ ഉണര്‍ന്നു കളിച്ചെങ്കിലും തുടര്‍ന്ന്‌ ഗോള്‍ നേടാനായില്ല. ആദ്യപകുതിയില്‍ ഗോള്‍ അടിക്കാനുള്ള നിരവധി അവസരങ്ങള്‍ സ്‌പെയിനിന് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വമ്പന്‍മാരായ സ്‌പെയിന് മുന്നില്‍ കരുത്തുറ്റ പോരാട്ടമാണ് അല്‍ബേനിയ നടത്തിയത്. ഗോളടിക്കാന്‍ അല്‍ബേനിയ കിണഞ്ഞുശ്രമിച്ചെങ്കിലും സ്‌പെയിനിന്റെ ഉറച്ച പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിയിലും തോല്‍ക്കാതെയും ഒറ്റഗോള്‍പോലും വഴങ്ങാതെയുമാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തുന്നത്. നാലു പോയിന്റുമായി ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. രണ്ടു പോയിന്റ് മാത്രമുള്ള ക്രൊയേഷ്യയും ഒരു പോയിന്റ് മാത്രമുള്ള അല്‍ബേനിയയും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത