എൻസോ ഫെർണാണ്ടസ് ​ഗോൾ നേടുന്നു (FIFA Club World Cup 2025) x
Sports

ജയിച്ച് തുടങ്ങി ചെല്‍സി; അര്‍ജന്റീന താരങ്ങളുടെ ഗോളില്‍ ബൊക്ക ജൂനിയേഴ്‌സിനെ സമനിലയില്‍ പിടിച്ച് ബെന്‍ഫിക്ക

ഒറ്റ കളിയില്‍ കണ്ടത് 3 റെഡ് കാര്‍ഡുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ (FIFA Club World Cup 2025) പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ലൊസാഞ്ചലസ് എഫ്‌സിയെ വീഴ്ത്തി. പാല്‍മിറസ്- എഫ്‌സി പോര്‍ട്ടോ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക പോരാട്ടം 2-2നു സമനിലയിലും പിരിഞ്ഞു.

ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്‍സി ജയം പിടിച്ചത്. കളിയുടെ 34ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 79ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി പട്ടിക തികച്ചു.

മൂന്ന് റെഡ് കാര്‍ഡുകള്‍ കണ്ട പോരിലാണ് ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക പോരാട്ടം 2-2നു സമനിലയില്‍ പിരിഞ്ഞത്. 45ാം മിനിറ്റില്‍ ബൊക്കയുടെ ആന്റര്‍ ഹെരേരയും 88ാം മിനിറ്റില്‍ ജോര്‍ജ് ഫിഗലുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ബെന്‍ഫിക്കയുടെ ആന്‍ഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാര്‍ഡ് വാങ്ങി.

രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബെന്‍ഫിക്ക സമനില പിടിച്ചത്. 21ാം മിനിറ്റില്‍ ബൊക്ക ജൂനിയേഴ്‌സിനെ മിഗ്വേല്‍ മെരെന്റിയലാണ് മുന്നിലെത്തിച്ചത്. ആറ് മിനിറ്റിനുള്ളില്‍ റോഡ്രോഗോ ബറ്റാഗ്ലിയ ബൊക്ക ജൂനിയേഴ്‌സിനു രണ്ടാം ഗോള്‍ സമ്മാനിച്ചു.

45ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയയാണ് ബെന്‍ഫിക്കയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 84ാം മിനിറ്റില്‍ മറ്റൊരു അര്‍ജന്റീന താരമായ നിക്കോളാസ് ഒടാമെന്‍ഡി ബെന്‍ഫിക്കയുടെ സമനില ഗോളും സാധ്യമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT