കിലിയന്‍ എംബാപ്പെ ലാലിഗ പോരാട്ടത്തില്‍ എപി
Sports

എംബാപ്പെ റയലിലേക്ക് വന്നത് ഹൈലൈറ്റ്; കോളടിച്ചത് അല്‍വാരസിന്! ട്രാന്‍സ്ഫറില്‍ കോടികള്‍ മറിഞ്ഞത് ഇങ്ങനെ

ഈ സീസണിലെ ആദ്യ താരക്കൈമാറ്റ ജാലകം അവസാനിച്ചതിനു പിന്നാലെ കണക്കുകള്‍ പുറത്തു വിട്ട് ഫിഫ.

സമകാലിക മലയാളം ഡെസ്ക്

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമുകള്‍ മുടക്കിയത് 646 കോടി അമേരിക്കന്‍ ഡോളര്‍. (ഏതാണ്ട് ആറായിരം കോടിയ്ക്കടുത്ത് ഇന്ത്യന്‍ രൂപ). കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് യൂറോപ്പിലെ ഒരു ടീം മുടക്കിയ ശരാശരി കണക്ക് ഇത്തവണ മറികടന്നു. കഴിഞ്ഞ വര്‍ഷം 3.8 ലക്ഷം ഡോളറാണ് താരങ്ങളെ ടീമിലെത്തിക്കാന്‍ ടീമുകള്‍ മുടക്കിയതെങ്കില്‍ ഇത്തവണ അത് 3.13 ലക്ഷമായി ഉയര്‍ന്നു.

കിലിയന്‍ എംബാപ്പെ

എംബാപ്പെ

ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ താര കൈമാറ്റം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടേതായിരുന്നു. പിഎസ്ജിയില്‍ നിന്നു താരം റയല്‍ മാഡ്രിഡിലേക്ക് എത്തിയത് ഫ്രീ ഏജന്റായാണ്. അതിനാല്‍ തന്നെ അധികം പണം റയലിനു ഒഴുക്കേണ്ടി വന്നില്ല. എങ്കിലും താരത്തിനു 110 ലക്ഷം ഡോളര്‍ മുതല്‍ 165 ലക്ഷം ഡോളര്‍ വരെ ക്ലബിനു മുടക്കേണ്ടി വന്നു.

ജൂലിയന്‍ അല്‍വാരസ്

ജൂലിയന്‍ അല്‍വാരസ്

ഈ സീസണിലെ ഏറ്റവും വലിയ ട്രന്‍സ്ഫര്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നു അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. ഏതാണ്ട് 700 കോടിയ്ക്കടുത്ത് മുടക്കിയാണ് സ്പാനിഷ് കരുത്തര്‍ സിറ്റിയില്‍ നിന്നു അര്‍ജന്റീന താരത്തെ റാഞ്ചിയത്.

ലെനി യോരോ

ലെനി യോരോ

ഫ്രഞ്ച് ടീം ലില്ലില്‍ നിന്നു ലെനി യോരോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയതും കോടികള്‍ എറിഞ്ഞ്. താരത്തിനായി ഏതാണ്ട് 600 കോടിയോളം മാഞ്ചസ്റ്റര്‍ മുടക്കി.

സോളങ്കെ മുതല്‍...

സോളങ്കെ

ബേണ്‍ മൗത്തില്‍ നിന്ന് ഡൊമിനിക് സോളങ്കെ, വോള്‍വ്‌സില്‍ നിന്നു ചെല്‍സിയിലേക്കുള്ള പെഡ്രോ നെറ്റോയുടെ വരവ്, അറ്റ്‌ലാന്‍ഡയില്‍ നിന്നു യുവന്റസിലേക്കുള്ള ട്യൂണ്‍ കുപ്‌മൈനേഴ്‌സിന്റെ വരവ് തുടങ്ങിയവും ഈ സീസണിലെ ശ്രദ്ധേയ കൈമാറ്റങ്ങളാണ്.

പണമെറിഞ്ഞ് ഇംഗ്ലീഷ് ക്ലബുകള്‍

യുവന്‍റസില്‍ നിന്നു ഇത്തവണ ലിവര്‍പൂളിലെത്തിയ ഫെഡറിക്കോ കിയേസ

ഇത്തവണയും ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളാണ് പണം എറിഞ്ഞതില്‍ മുന്നില്‍. പണം തിരിച്ചു പിടിക്കുന്നതിലും അവര്‍ തന്നെ നേട്ടം സ്വന്തമാക്കി. 1.69 കോടി ഡോളറാണ് ഇംഗ്ലീഷ് ക്ലബുകള്‍ മുടക്കിയത്. അവര്‍ 1.25 കോടി തിരിച്ചു പിടിക്കുകയും ചെയ്തു. ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളിലെ ക്ലബുകളും പണം എറിഞ്ഞു.

ലാഭം അര്‍ജന്റീന ക്ലബുകള്‍ക്ക്

പ്രതീകാത്മകം

അര്‍ജന്റീനയിലെ ക്ലബുകള്‍ ഈ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വലിയ ലാഭം സ്വന്തമാക്കി. ചെലവിട്ടതിനേക്കാള്‍ ഏതാണ്ട് 130 ലക്ഷം ഡോളറിന്റെ ലാഭം അവര്‍ക്ക് ലഭിച്ചു. ബ്രീസില്‍ ക്ലബുകള്‍ക്കും താര കൈമാറ്റം ലാഭം തന്നെ. ഏതാണ്ട് 98 ലക്ഷം ഡോളര്‍ ലാഭമാണ് അവര്‍ക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT