FIFA World Cup 2026 x
Sports

റൊണാള്‍ഡോയ്ക്ക് ലോകകപ്പ് വേണം! പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി; പോരാട്ട ദിവസങ്ങള്‍ എന്ന്, സമയം എപ്പോള്‍?

പോര്‍ച്ചുഗലിന് കൊളംബിയന്‍ വെല്ലുവിളി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: കരിയറിലെ ആദ്യ ലോകകപ്പ് കനക കിരീടം. അതാണ് പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുന്നില്‍ കാണുന്നത്. പോര്‍ച്ചുഗല്‍ താരങ്ങള്‍ തങ്ങളുടെ 'ഗോട്ട്' നായകനു വീരോചിത സമ്മാനം നല്‍കാനുള്ള ഒരുക്കത്തിലും. പോര്‍ച്ചഗലിനു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ലോകകപ്പാണിത്.

ക്രിസ്റ്റ്യാനോ മുന്നില്‍ നിന്നു നയിക്കുന്ന സംഘം കളത്തില്‍ കരുത്തുറ്റ നിരയെ തന്നെയാണ് അണിനിരക്കുന്നത്. തുടരെ രണ്ട് വട്ടം പിഎസ്ജിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച വിറ്റിഞ്ഞയാണ് മധ്യനിരയുടെ നട്ടെല്ല്. ബെര്‍ണാഡോ സില്‍വ, ബ്രുണോ ഫെര്‍ണാണ്ടസ് അടക്കമുള്ളവരും ടീമിലുണ്ട്. പ്രതിരോധത്തില്‍ നുനോ മെന്‍ഡസ് അടക്കമുള്ള താരങ്ങളും പോര്‍ച്ചുഗലിന് കരുത്താണ്.

ഗ്രൂപ്പ് കെയില്‍ കൊളംബിയ, ഉസ്‌ബെകിസ്ഥാന്‍, കോംഗോ ടീമുകളാണ് എതിരാളികള്‍. വെല്ലുവിളി തീര്‍ക്കാന്‍ കെല്‍പ്പുള്ള സംഘം ഗ്രൂപ്പില്‍ കൊളംബിയയാണ്. ഈ മത്സരം ആവേശകരമാകും.

പോര്‍ച്ചുഗലിന്റെ പോരാട്ടങ്ങള്‍

പോര്‍ച്ചുഗല്‍- കോംഗോ: ജൂണ്‍ 17, രാത്രി 10.30

പോര്‍ച്ചുഗല്‍- ഉസ്‌ബെക്കിസ്ഥാന്‍: ജൂണ്‍ 23, രാത്രി 10.30

പോര്‍ച്ചുഗല്‍- കൊളംബിയ: ജൂണ്‍ 28, പുലര്‍ച്ചെ 5.00

ജര്‍മനി

നാല് വട്ടം ചാംപ്യന്‍മാര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ടീം. എന്നാല്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായ ടീമാണ് ജര്‍മനി. 12 വര്‍ഷത്തിനു ശേഷം കിരീടം തിരിച്ചുപിടിക്കാനും പ്രതാപ കാലത്തേക്ക് മടങ്ങാനമുള്ള ഒരുക്കത്തിലാണ്.

ബാറിനു കീഴില്‍ 40ാം വയസിലും അപാര പ്രകടനങ്ങള്‍ നടത്തുന്ന 'ഗോട്ട്' കീപ്പര്‍ മാനുവല്‍ നൂയറിന്റെ വിരമിക്കല്‍ തീരുമാനം മാറ്റി വച്ചുള്ള വരാണ് ഹൈലൈറ്റ്. ജോഷ്വാ കമ്മിചും ഗൊരെറ്റ്‌സ്‌കയും പാവ്‌ലോവിചും അടക്കമുള്ള താരങ്ങള്‍ മധ്യനിരയില്‍ കളിക്കുന്നു. മുന്നേറ്റത്തില്‍ വാള്‍ട്ടര്‍മാഡെ, ഡെന്നീസ് ഉണ്ടാവ് അടക്കമുള്ള സ്‌ട്രൈക്കര്‍മാരും ടീമിനു കരുത്താണ്. പ്രതിരോധത്തില്‍ ജൊനാതന്‍ താ, അന്റോണിയോ റൂഡിഗര്‍ അടക്കമുള്ള താരങ്ങളും ഉണ്ട്. വിങിലൂടെ മുന്നേറാന്‍ കെല്‍പ്പുള്ള ഡേവിഡ് റോമിന്റെ സാന്നിധ്യവും ടീമിനു ബോണസാണ്. ജൂലിയന്‍ നാഗല്‍സ്മാന്റെ തന്ത്രങ്ങളാണ് ജര്‍മനിക്ക് സാധ്യത നല്‍കുന്ന ഘടകം.

ഗ്രൂപ്പ് ഘട്ടം താരതമ്യേന എളുപ്പമാണെന്ന സാധ്യത അവര്‍ക്ക് മുന്നിലുണ്ട്. ഗ്രൂപ്പ് ഇയില്‍ ക്യുറാസോ, ഐവറി കോസ്റ്റ്, ഇക്വഡോര്‍ ടീമുകളാണ് എതിരാളികള്‍. വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീം ഐവറി കോസ്റ്റാണ്. കഴിഞ്ഞ ദിവസം കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് അവര്‍ നില്‍ക്കുന്നത്.

ജര്‍മനിയുടെ പോരാട്ടങ്ങള്‍

ജര്‍മനി- ക്യുറാസോ: ജൂണ്‍ 14, രാത്രി 10.30

ജര്‍മനി- ഐവറി കോസ്റ്റ്: ജൂണ്‍ 21, പുലര്‍ച്ചെ 1.30

ജര്‍മനി- ഇക്വഡോര്‍: ജൂണ്‍ 26, പുലര്‍ച്ചെ 1.30

FIFA World Cup 2026 portugal germany match date time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്