ലോകകപ്പില്‍ കാണികള്‍ക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരാം, പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഫിഫ നിര്‍ദേശം

സുരക്ഷാ കാരണങ്ങളാല്‍ പുനരുപയോഗിക്കാവുന്ന വെള്ളകുപ്പികള്‍ നിരോധിച്ച മുന്‍ നിലപാട് പരിഷ്‌കരിച്ചാണ് അധികൃതരുടെ പുതിയ നിര്‍ദേശം.
FIFA says World Cup spectators can carry one sealed water bottle into venues
sofi stadium
Updated on
1 min read

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാനാനെത്തുന്നവര്‍ക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരാമെന്ന് ഫിഫ അധികൃതര്‍. കാണികള്‍ക്ക് ഫാക്ടറിയില്‍ സീല്‍ ചെയ്ത ഡിസ്‌പോസിബിള്‍ വാട്ടര്‍ ബോട്ടില്‍ സ്റ്റേഡിയങ്ങളില്‍ കൊണ്ടുവരാന്‍ അനുവാദമുണ്ടെന്ന് ഫിഫ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പുനരുപയോഗിക്കാവുന്ന വെള്ളകുപ്പികള്‍ നിരോധിച്ച മുന്‍ നിലപാട് പരിഷ്‌കരിച്ചാണ് അധികൃതരുടെ പുതിയ നിര്‍ദേശം.

കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകള്‍ ഒഴിവാക്കാനായിരുന്നു ഫിഫ വെള്ളക്കുപ്പികള്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആരാധക പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.

FIFA says World Cup spectators can carry one sealed water bottle into venues
'പുതിയ ടെസ്റ്റ് നിയമം കൊള്ളാം, പക്ഷെ ഒരു കുഴപ്പമുണ്ട്'; തുറന്ന് പറഞ്ഞ് ഗൗതം ഗംഭീർ

20 ഔണ്‍സ് (590 മില്ലി) വരെ വലുപ്പമുള്ള സോഫ്റ്റ് പ്ലാസ്റ്റിക് കുപ്പി കാണികള്‍ക്ക് കൊണ്ടുവരാം. എന്നാല്‍ ഹാര്‍ഡ് സൈഡ് കണ്ടെയ്‌നറുകളും പുനരുപയോഗിക്കാവുന്ന കുപ്പികളും അനുവദിനീയമല്ല. സുരക്ഷാ കാരണങ്ങളാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹെയ്മോ ഷിര്‍ഗി പറഞ്ഞു. എറിഞ്ഞാല്‍ അപകടമുണ്ടാക്കുന്ന നിരവധി വസ്തുക്കള്‍ നിരോധിച്ചവയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം പെരുമാറ്റച്ചട്ടത്തില്‍ ഫിഫ അടുത്തിടെ വരുത്തിയ അപ്ഡേറ്റിനെ തുടര്‍ന്നാണ് ഈ വിശദീകരണം,

ആതിഥേയ നഗരങ്ങള്‍ വേദികള്‍ക്ക് ചുറ്റും ഹൈഡ്രേഷന്‍ സ്റ്റേഷനുകള്‍, മിസ്റ്റിങ് സോണുകള്‍, കൂളിങ് ഏരിയകള്‍ എന്നിവയുള്‍പ്പെടെ ചൂട് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്ന് ഫിഫ അറിയിച്ചു. സ്റ്റേഡിയങ്ങള്‍ക്കുള്ളിലെ വെള്ളത്തിന്റെ വില അതേ വേദികളില്‍ നടക്കുന്ന മറ്റ് പരിപാടികളില്‍ ഈടാക്കുന്ന വില ആയിരിക്കുമെന്നും ഫിഫ അറിയിച്ചു.

Summary

FIFA says World Cup spectators can carry one sealed water bottle into venues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com