റയാന്‍ മെന്‍ഡിസ്‌  
Fifa World Cup 2026

'ലോകകപ്പില്‍ കുതിപ്പ്'; കാബോ വെര്‍ദെ ക്യാപ്റ്റന്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതി; അന്വേഷണം

ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ചരിത്രക്കുതിപ്പ് നടത്തുന്നതിനിടെയാണ് ക്യാപ്റ്റനെതിരെ ബലാത്സംഗക്കേസ് ആരോപണം ഉയര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഒക്‌ലന്‍ഡ്: കാബോ വെര്‍ദെ ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡിസിനെതിരെ ബലാത്സംഗക്കേസില്‍ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ബ്രസീലിയന്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ആണ് ന്യൂസിലന്‍ഡ് പൊലീസിന്റെ അന്വേഷണം. ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ചരിത്രക്കുതിപ്പ് നടത്തുന്നതിനിടെയാണ് ക്യാപ്റ്റനെതിരെ ബലാത്സംഗക്കേസ് ആരോപണം ഉയര്‍ന്നത്.

ചിലി, ന്യൂസിലന്‍ഡ് രാജ്യങ്ങളുമായുള്ള സൗഹൃദമത്സരത്തിനായി ഓക്‌ലന്‍ഡില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ട്രാന്‍സ്‌ലേറ്ററായ ബ്രസീല്‍ യുവതിയാണ് പരാതിക്കാരി. കാബോ വെര്‍ദെയിലെ ഔദ്യോഗിക ഭാഷ പോര്‍ച്ചുഗീസ് ആയതിനാല്‍ ടീമിന് ആശയവിനിമയം സുഗമമാക്കാനാണ് ന്യൂസിലന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ യുവതിയെ നിയമിച്ചിരുന്നത്.

മാര്‍ച്ച് 27-ന് ഓക്‌ലന്‍ഡില്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി. ഏപ്രില്‍ 10നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 'ഏപ്രില്‍ 10-ന് പരാതി യുവതിയുടെ പരാതി ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും' ന്യൂസിലന്‍ഡ് പൊലീസ് അറിയിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം, കാബോ വെര്‍ദെ ടീം ചിലിയോട് പരാജയപ്പെട്ടിരുന്നു.

ചിലിക്കെതിരെയുള്ള ആദ്യമത്സരത്തിന് ശേഷം മുറിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി യുവതി പറയുന്നു. അവിടെ ട്രാന്‍സ്‌ലേറ്റര്‍ എന്ന നിലയില്‍ തന്റെ സേവനം ആവശ്യമുണ്ടാകുമെന്ന് കരുതിയാണ് എത്തിയത്. എന്നാല്‍ അവിടെ മറ്റ് പരിപാടികള്‍ ആയതിനാല്‍ താന്‍ സ്വന്തം മുറിയിലേക്ക് മടങ്ങി. ആ സമയത്താണ് റെയാന്‍ തന്റെ മുറിയില്‍ അതിക്രമിച്ച് കയറിയതെന്നും തന്നെ ശാരിരീകമായി പീഡിപ്പിക്കുയും ചെയ്തതെന്ന് യുവതി പറയുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച തന്നെ മര്‍ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തിന് പിന്നാലെ കാബോ വെര്‍ദെ ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലയെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Cape Verde captain being investigated for rape in New Zealand | Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന്റെ 'സുവിശേഷങ്ങള്‍', യുഡിഎഫിനെ ഉയിര്‍പ്പിച്ച അത്ഭുതപ്രവൃത്തി; 'ആദം നീ എവിടെയാകുന്നു'

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 680 രൂപ കുറഞ്ഞു

തേക്കിന്‍കാട് മൈതാനിയും സ്വരാജ് ഗ്രൗണ്ടും ദീപപ്രഭയില്‍; റീല്‍സിനും ഫോട്ടോയ്ക്കും തിരക്കടിച്ച് ജനം

നവോമി ഇനിയും ജീവിക്കും, പലരിലൂടെ; വാഹനാപകടത്തില്‍ മരിച്ച ഖോ ഖോ താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യും

ആദ്യം വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട്; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാവാതെ ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍