Lamine Yamal 
Fifa World Cup 2026

മുടി വെട്ടി, പുത്തൻ ലുക്കിൽ യമാൽ; ബാർബർ വന്നത് റോൾസ് റോയ്സിൽ!

സ്പാനിഷ് യുവ വിസ്മയത്തെ പ്രശംസിച്ച് ലയണൽ മെസി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ സ്പാനിഷ് കൗമാര താരം ലാമീന്‍ യമാല്‍ ഇറങ്ങുക പുത്തന്‍ ലുക്കില്‍. മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ ലുക്ക് മാറ്റുന്നത് പതിവാണ്. എന്നാൽ യമാലിന്റെ മുടി വെട്ടാന്‍ ഹെയർ സ്റ്റൈലിസ്റ്റ് എത്തിയത് റോള്‍സ് റോയ്സ് കാറിലാണെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതിന്റെ വിഡിയോ വൈറലായി മാറിയിട്ടുമുണ്ട്.

അമേരിക്കയിലെ പ്രശസ്തനായ ഹെയർ സ്റ്റൈലിസ്റ്റ് 22കാരൻ ബ്രയാന്‍ ഗ്വാര്‍ഡാഡോയാണ് സ്പാനിഷ് ടീമിലെ താരങ്ങളുടെ ഹെയര്‍ കട്ടിങിന് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച ടീം ഹോട്ടലിലെത്തിയ ബ്രയാന്‍ ആഡംബര കാറായ റോള്‍സ് റോയ്സില്‍ വന്നിറങ്ങുന്ന വിഡിയോയാണ് വൈറലായത്.

പുറത്തു വന്ന വിഡിയോയിൽ ബ്രയാൻ ​ഗ്വാർഡാഡോ റോൾസ് റോയ്സിൽ നിന്നിറങ്ങുന്നതും പിന്നാലെ യമാലിന്റെ ഹെയർ കട്ട് ചെയ്യുന്നതും കാണാം. യമാലിന് ഹെയര്‍കട്ട് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഒപ്പുള്ള ജഴ്‌സിയും അദ്ദേഹം സമ്മാനമായി വാങ്ങി.

യമാലിനെ പ്രശംസിച്ച് മെസി

മത്സരത്തിനു മുന്നോടിയായി ലമീൻ യമാലിനെ പ്രശംസിച്ച് അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി സംസാരിച്ചതും ശ്രദ്ധേയമായി. യമാൽ അസാധ്യ കളിക്കാരനാണെന്നു അദ്ദേഹം വ്യക്തമാക്കി.

'ലമീൻ യമാൽ ശരിക്കും അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ്. ഞാൻ ഓരുപാട് സ്നേഹിക്കുന്ന ക്ലബിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കളി ഞാൻ കാണാറുണ്ട്. ചരിത്ര നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. എന്നാൽ ഇത്തവണ ആ നേട്ടം അദ്ദേഹത്തിനു ലഭിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും'- മെസി വ്യക്തമാക്കി.

Spain teenage sensation Lamine Yamal got a fresh haircut ahead of the FIFA World Cup 2026 final against Argentina

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടാറ്റയുടെ പ്രതിനിധികൾ ഞങ്ങളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു'; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; 6 വിമത എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചു; തൃണമൂൽ വിട്ടവർക്ക് പ്രത്യേക ഇരിപ്പിടം

'തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ'

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

ഫൈനലിൽ ബ്രസീൽ ടീമിനെ വീഴ്ത്തി മിനർവയുടെ ചുണക്കുട്ടികൾ! ​​യൂറോപ്പിൽ 'ഇരട്ട കിരീട നേട്ടം'