Spain vs Argentina  x
Fifa World Cup 2026

നിമിഷങ്ങൾ എണ്ണാൻ തുടങ്ങാം; സ്പെയിൻ vs അർജന്റീന ബ്ലോക്ക്ബസ്റ്റർ ഫിനാലെ ഉടൻ...

ഇതിഹാസ താരം ലയണൽ മെസിയുടെ 'ദി ലാസ്റ്റ് ഡാൻസ്' അർജന്റീന അവിസ്മരണീയമാക്കുമോ? അതോ സ്പെയിൻ ടോട്ടൽ ഫുട്ബോൾ കളിച്ച് രണ്ടാം കിരീടം ഉയർത്തമോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോർക്ക്: 103 മത്സരങ്ങളുടെ ആധിക്യം കണ്ട ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ലോക പോരാട്ടത്തിൽ ഇനി ശേഷിക്കുന്നത് 2 ടീമുകൾ മാത്രം. അവസാനമായി 104ാം പോരാട്ടമായ ​ഗ്രാൻഡ് ഫിനാലെ മാത്രം. ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും മുഖാമുഖം വരുന്ന പോരാട്ടത്തിന് അൽപ്പ സമയത്തിനുള്ളിൽ കിക്കോഫ്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയമാണ് ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിനായി ഒരുങ്ങിയിരിക്കുന്നത്. സമാപന ചടങ്ങുമായി ബന്ധപ്പെട്ട സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി കഴിഞ്ഞു.

ഐതിഹാസിക കരിയറിന്റെ സായാഹ്നത്തിൽ മഹാ മാന്ത്രിക പരിവേഷവുമായി നിൽക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീനയും ടിക്കി ടാക്കയുടെ ബൃഹത്തായ രൂപത്തിലുള്ള ടോട്ടൽ ഫുട്ബോളുമായി നിൽക്കുന്ന സ്പെയിനും പോരിനിറങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ബാഴ്സലോണ താരങ്ങളും ലാ മാസിയയിലൂടെ വന്ന താരങ്ങളുമായ 39കാരൻ മെസിയും 19 കാരൻ ലമീൻ യമാലും നേർക്കുനേർ വരുമ്പോൾ അത് തലമുറ മാറ്റത്തിന്റെ ബാറ്റൺ കൈമാറൽ കൂടിയായി മാറും.

അർജന്റീന ടീമിൽ മൂന്ന് മാറ്റം. പരേഡസും മൊളീനയും സിമിയോണിയും ആദ്യ ഇലവനിൽ ഇല്ല. റോഡ്രി​ഗോ ഡി പോൾ ആദ്യ ഇലവനിൽ തിരിച്ചെത്തി. മോണ്ടിയലും ആദ്യ ഇലവനിലുണ്ട്. സ്പെയിൻ സെമി കളിച്ച ഇലവനെ തന്നെ നിലനിർത്തിയിട്ടുണ്ട്.

മെസിയുടെ 'ദി ലാസ്റ്റ് ഡാൻസ്' അർജന്റീന അവിസ്മരണീയമാക്കി കിരീടം നിലനിർത്തുമോ. അതോ സുന്ദര ഫുട്ബോൾ കളിച്ച് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തുമോ. നിമിഷങ്ങൾ എണ്ണാൻ തുടങ്ങാം. അത്ര സമയമേ ഇനിയുള്ളു. വാമോസ്, ദേ ഹാ മിൻ ​ഗൂക്ക്, ലെറ്റ്സ് ​ഗോ...

Spain vs Argentina FIFA World Cup 2026 Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാന്‍ ശ്രമം, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകൾക്കെതിരെ ജാ​ഗ്രത വേണം': പ്രതികരണവുമായി കാന്തപുരം

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

'ചില യാത്രകൾ പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതാണ്'; വൈകാരിക കുറിപ്പുമായി തരുൺ മൂർത്തി

ചർമം തിളങ്ങാൻ 5 സ്ക്രബുകൾ, വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ

കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാട്; മിണ്ടാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഭയമെന്ന് വിഎച്ച്പി