മെക്സിക്കോ സിറ്റി: ലോകകപ്പില്‍ കൊളംബിയ നോക്കൗട്ടില്‍ കടന്നു. ഗ്രൂപ്പ് കെയിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ കോംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കൊളംബിയയുടെ കുതിപ്പ്. 76-ാംമിനിറ്റില്‍ ഡാനിയല്‍ മുനോസ് ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.
ആദ്യമത്സരത്തില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച കോംഗോ കൊളംബിയന്‍ മുന്നേറ്റങ്ങളെ ശക്തമായി ചെറുത്തു. മികച്ച സേവുകളിലൂടെ കളം നിറഞ്ഞ കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിയും കൊളംബിയയ്ക്ക് മുന്നില്‍ വന്‍മതിലായി. ഒടുവില്‍ 76-ാം മിനിറ്റിലാണ് മുനോസിലൂടെ കൊളംബിയയ്ക്ക് കോംഗോ പ്രതിരോധപ്പൂട്ട് പൊളിക്കാനായത്.
അവസാന നിമിഷം മുബുകുവിലൂടെ കോംഗോ സമനിലയ്ക്ക് തൊട്ടടുത്തെത്തിയെങ്കിലും ഗോള്‍കീപ്പര്‍ കമിലോ വര്‍ഗാസിന്റെ മികച്ച സേവുകള്‍ കൊളംബിയയുടെ രക്ഷയ്‌ക്കെത്തി. അന്താരാഷ്ട്ര ഫുട്ബോളില്‍ ഇരുരാജ്യങ്ങളും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വന്നത്. ആദ്യ മത്സരത്തില്‍ 3-1 ഉസ്ബകിസ്ഥാനെ പരാജയപ്പെടുത്തിയ കൊളംബിയ കോംഗോയ്‌ക്കെതിരായ വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates