അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീൽ നോർവെയ്‌ക്കെതിരായ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ സാധാരണക്കാരായ ഫുട്ബോൾ ആരാധകർക്ക് ബ്രസീൽ തന്നെയായിരുന്നു പ്രിയപ്പെട്ടവർ. എന്നാൽ ബ്രസീലിന്റെ ചരിത്രം കൃത്യമായി അറിയുന്നവർക്ക് 2002ന് ശേഷം യൂറോപ്യൻ ടീമുകൾക്കെതിരെ കാനറികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നന്നായി അറിയാമായിരുന്നു. അതിലുപരി, ചരിത്രത്തിൽ ഇന്നേവരെ ബ്രസീലിന് നോർവെയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുത സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചവർക്ക് ബോധ്യമുണ്ടായിരുന്നു. എർലിങ് ഹാളണ്ടിന്റെ അസാധാരണമായ ഫോമും നോർവെയുടെ കരുത്തുറ്റ പ്രതിരോധവും കൂടിയായപ്പോൾ ബ്രസീൽ ക്വാർട്ടർ കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ബ്രസീലിന് ഇന്നുവരെ തോൽപ്പിക്കാൻ സാധിക്കാത്ത സംഘമെന്ന ഖ്യാതി നോർവെ നിലനിർത്തുകയും ചെയ്തു.
തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ 88 വ്യത്യസ്ത രാജ്യങ്ങളെ നേരിട്ടിട്ടുള്ള ബ്രസീലിന് അവരെയൊക്കെ വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നുവരെ ബ്രസീലിന്റെ മുന്നിൽ മട്ടുമടക്കാത്ത ഒരേയൊരു ടീമാണ് നോർവെ. ബ്രസീലിന് ഇതുവരെ തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു രാജ്യം. ഈ മത്സരത്തിന് മുൻപ് രണ്ട് തോൽവികളും രണ്ട് സമനിലകളുമായിരുന്നു റെക്കോർഡെങ്കിൽ, ഇപ്പോൾ അതിലേക്ക് ഒരു തോൽവി കൂടി കൂട്ടിച്ചേർക്കപ്പെട്ടു. അഞ്ച് കളികൾ ഇരു ടീമുകളും നേർക്കുനേർ വന്നു. മൂന്ന് കളികൾ നോർവെ വിജയിച്ചു. രണ്ട് കളികൾ സമനിലയും. ലോകപ്പിൽ ഇത് രണ്ടാം തവണയാണ് നോർവെ ബ്രസീലിനെ വീഴ്ത്തുന്നത്. നേരത്തെ 1998ലും സമാന സ്കോറിൽ നോർവെ വിജയിച്ചിരുന്നു. 1988ലാണ് ഇരു ടീമുകളും ആദ്യമായി നേർക്കുനേർ പോരാടിയത്.
'ഗോൾ രാജാവും... ഭാവി രാജ്ഞിയും'! ഹാളണ്ടിനെ കെട്ടിപ്പിടിച്ച് നോർവെ രാജകുമാരി അലക്സാന്ദ്ര (വിഡിയോ)ബ്രസീൽ - നോർവെ പോരാട്ട ചരിത്രം
ജൂലൈ 5, 2026 (ലോകകപ്പ്): ബ്രസീൽ 1 - 2 നോർവെ
ഓഗസ്റ്റ് 16, 2026 (സൗഹൃദ മത്സരം): നോർവെ 1 - 1 ബ്രസീൽ
ജൂൺ 23, 1998 (ലോകകപ്പ്): ബ്രസീൽ 1 - 2 നോർവെ
മേയ് 30, 1997 (സൗഹൃദ മത്സരം): നോർവെ 4 - 2 ബ്രസീൽ
ജനുവരി 28, 1988 (സൗഹൃദ മത്സരം): ബ്രസീൽ 1 - 1 നോർവെ
പ്രീ ക്വാർട്ടറിൽ പുറത്തായതോടെ 1990നു ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും നീളം കുറഞ്ഞ ലോകകപ്പ് യാത്രയാണ് ഇത്തവണത്തേത്. മത്സരത്തിന്റെ അവസാന 12 മിനിറ്റിൽ ഹാളണ്ട് രണ്ട് ഗോളുകൾ നേടി ബ്രസീലിന്റെ ഹൃദയം തകർക്കുകയായിരുന്നു. 79 മിനിറ്റിൽ ഷെൽഡെറപ്പിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടിയ താരം, 90ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates