ബൂട്ടിട്ട് ചവിട്ടി കറക്കി, ചൂരല്‍ കൊണ്ട് കാലിലടിച്ചു, ഹൃദ്രോഗിയെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; വ്യാജപീഡന കേസിൽ പൊലീസിനെതിരെ പരാതിയുമായി യുവാവ്

കൂടല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും പൊലീസുകാര്‍ക്കുമെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി
koodal police
കൂടൽ പൊലീസ് സ്റ്റേഷൻ, മർദ്ദനമേറ്റ യുവാവ്
Edited By:
Updated on
1 min read

പത്തനംതിട്ട: പതിമൂന്നുകാരി നല്‍കിയ വ്യാജപീഡന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവാണ് പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും പൊലീസുകാര്‍ക്കുമെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കിയത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യനിയന്ത്രണങ്ങളോടെ കഴിഞ്ഞ തന്നെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി യുവാവ് പരാതിയില്‍ പറയുന്നു.

koodal police
ശേഷാദ്രിനാഥന്റെ നിയമനം: പരസ്യ പ്രതികരണം ശരിയല്ലെന്ന് സണ്ണി ജോസഫ്; പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്ത കത്ത് പുറത്തുവന്നെന്ന് പിഎം നിയാസ്

ജൂലൈ മൂന്നിന് രാത്രി എട്ടു മണിയോടെ സിവില്‍ വേഷത്തിലെത്തിയ കൂടല്‍ സ്‌റ്റേഷന്‍ എസ്‌ഐയും സംഘവും പത്തനാപുരത്തെ വാടകവീട്ടില്‍ അതിക്രമിച്ചുകയറി ബലം പ്രയോഗിച്ച് വാഗര്‍ ആര്‍ കാറില്‍ തന്നെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പൊലീസ് യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു പൊലീസ് സംഘമെത്തിയതെന്നും പരാതിയില്‍ പറയുന്നു.

ഐഡന്റിഫിക്കേഷന്‍ എന്നപേരില്‍ പൊലീസ് ക്വാട്ടേഴ്സിലേക്കാണ് കൊണ്ടുപോയത്. പൊലീസുകാര്‍ ചീത്തവിളിച്ച ശേഷം ഒരു മൂലയില്‍ കൊണ്ടിരുത്തി. കാല്‍ നീട്ടിവയ്പ്പിച്ച് ചൂരല്‍ വടി കൊണ്ടടിച്ചു. മാറിമാറി മര്‍ദിച്ചു. ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടി കറക്കി. ചെവിയില്‍ പിടിച്ച് കറക്കി. തലമുടിയില്‍ പിടിച്ചുവലിച്ചും മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ശരീരമാസകലം വേദനയുമായി.

കുട്ടിയേയും കൊണ്ട് എവിടെപ്പോയി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചായിരുന്നു മര്‍ദ്ദനം. ആ കുട്ടിയെ അറിയില്ല, ഞാന്‍ എവിടെയും പോയിട്ടില്ല, എങ്ങോട്ടും കൊണ്ടുപോയില്ല എന്ന് ഞാന്‍ പറഞ്ഞു.. മര്‍ദ്ദനത്തിന് ശേഷം എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കുറേ കാര്യങ്ങള്‍ ചോദിച്ചു. ഫോണ്‍ പരിശോധിച്ചു. അതിനു ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. അതിനുശേഷം കൂടല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് വിട്ടയച്ചത്.

നിരപരാധിയെന്ന് മനസിലായതുകൊണ്ടാണ് വിട്ടയക്കുന്നതെന്നാണ് പൊലീസ് പറഞ്ഞത്. പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ അറിയില്ലായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ ആളെ മനസിലായി. ഞങ്ങള്‍ ആ സ്ഥലത്ത് താമസിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ സഹോദരി സ്‌കൂളില്‍ എന്റെയൊപ്പം പഠിച്ചിട്ടുണ്ട്. സഹപാഠിയുടെ അനുജത്തി എന്നല്ലാതെ അവരുമായി സംസാരിക്കുകയോ പരിചയപ്പെടുകയോ പോലും ചെയ്തിട്ടില്ല. ഒരു തെറ്റും ചെയ്യാതെയാണ് പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും, മര്‍ദ്ദനത്തിനിരയായ യുവാവ് പറഞ്ഞു.

koodal police
കോറോ ഹെൽത്തിൽ ഇന്നും ജീവനക്കാരുടെ പ്രതിഷേധം; ഓഫീസിന് പുറത്ത് കുത്തിയിരുന്ന് തൊഴിലാളികൾ
koodal police
ബൈക്ക് റേസിങ്ങിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു; നാലു പേര്‍ പിടിയില്‍
koodal police
'നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍, ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്; കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തേണ്ട'
Summary

Fake sexual assault case : Young man complaints of brutal police assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com