ക്രിസ്റ്റ്യാനോ റൊണാള്‍ഡോ Getty
Fifa World Cup 2026

കൊളംബിയക്കെതിരെ ജയിക്കണം, ഗ്രൂപ്പ് ചാമ്പ്യനാകണം; പറങ്കിപ്പടയ്ക്ക് സാധ്യതകളിങ്ങനെ

കോംഗോയെ തോല്‍പ്പിച്ച കൊളംബിയ ആറ് പോയിന്റുമായി അവസാന 32ലേക്കുള്ള യോഗ്യത ഉറപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മയാമി: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ കോംഗോയ്ക്കെതിരായ മത്സരത്തില്‍ കൊളംബിയ ജയം പിടിച്ചതോടെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് അടുത്ത മത്സരം നിര്‍ണായകമായി മാറിയിരിക്കുകയാണ്. കോംഗോയെ തോല്‍പ്പിച്ച കൊളംബിയ ആറ് പോയിന്റുമായി അവസാന 32ലേക്കുള്ള യോഗ്യത ഉറപ്പിച്ചു.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്. ആദ്യ മത്സരത്തില്‍ കോംഗോയോട് സമനില വഴങ്ങിയ ടീം രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ 5-0ന് തകര്‍ത്തിരുന്നു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ റൊണാള്‍ഡോ ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ കൊളംബിയയെ നേരിടും. ഈ മത്സരത്തില്‍ സമനില നേടിയാലും പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാം. എന്നാല്‍ വിജയം നേടിയാല്‍ കെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള സാധ്യതയും തുറക്കും.

കൊളംബിയക്കെതിരെ തോറ്റാല്‍ കോംഗോ-ഉസ്‌ബെക്കിസ്ഥാന്‍ മത്സരഫലവും ഗോള്‍ വ്യത്യാസവും ആശ്രയിച്ചാകും പോര്‍ച്ചുഗലിന്റെ മുന്നേറ്റം തീരുമാനിക്കപ്പെടുക. മൂന്നാമതൊരു ടീമിനു കൂടി ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കയറാനാകുമെന്നതിനാല്‍ നോക്കൗട്ട് പ്രതീക്ഷയ്ക്ക് മങ്ങലില്ല. എന്നാല്‍ ആറാം ലോകകപ്പ് കളിക്കുന്ന 41കാരനായ റൊണാള്‍ഡോ, കൊളംബിയക്കെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് പോര്‍ച്ചുഗലിന്റെ അവസാന ഗ്രൂപ്പ് മത്സരം.

Portugal's FIFA World Cup Qualification Scenario: What Colombia's Win Over Congo Means For Cristiano Ronaldo's Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യത; എച്ച്എൽഎൽ ലൈഫ്‌കെയറിൽ ട്രെയിനി നിയമനം

ലാലേട്ടന്റെ ഇരിപ്പ് കണ്ടപ്പോള്‍ സങ്കടമായി, അദ്ദേഹം പറഞ്ഞത് ഒറ്റക്കാര്യം, അതില്‍ എല്ലാവരും കയ്യടിച്ചു: ബീന ആന്റണി

'പ്രവാസി ക്ഷേമ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കും, എല്ലാ വർഷവും മാർച്ചിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം'

മുട്ടയോ പനീറോ? എളുപ്പത്തിൽ പ്രോട്ടീൻ കിട്ടാൻ എന്ത് കഴിക്കണം?