Spain  
Fifa World Cup 2026

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍ റാങ്കിങ്ങില്‍ ഒന്നാമത്; ഇന്ത്യയുടെ റാങ്ക് 138

ഫിഫ റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂയോര്‍ക്ക്: ലോകചാംപ്യന്മാരായ സ്‌പെയിന്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. മുന്‍ ചാംപ്യന്മാരും ഇപ്പോഴത്തെ റണ്ണേഴ്‌സ് അപ്പുമായ അര്‍ജന്റീനയെ പിന്തള്ളിയാണ് സ്‌പെയിന്റെ കുതിപ്പ്. ആറുമാസങ്ങള്‍ക്ക് ശേഷമാണ് സ്പാനിഷ പട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നത്.

മുന്‍ ചാംപ്യന്മാരും ഇത്തവണ ഏറെ പ്രതീക്ഷയോടെ കളത്തിലിറങ്ങുകയും ചെയ്ത ഫ്രാന്‍സ് ആണ് പട്ടികയില്‍ മൂന്നാമത്. ഇംഗ്ലണ്ട് ടീമാണ് നാലാം സ്ഥാനത്ത്. ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. അഞ്ചാം സ്ഥാനത്തേക്ക് കയറി.

മൊറോക്കോയാണ് ആറാം സ്ഥാനത്ത്. ഫിഫ റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്. ആഫ്രിക്കയുടെയും അറബ് ലോകത്തെയും ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ദേശീയ ടീമെന്ന ഖ്യാതിയാണ് മൊറോക്കോ സ്വന്തമാക്കിയത്. ബ്രസീലിനേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലാണ് അറ്റ്‌ലസ് സിംഹങ്ങള്‍.

പോര്‍ച്ചുഗല്‍, ബല്‍ജിയം, നെതര്‍ലന്‍ഡ്സ് ടീമുകളാണ് യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനത്തുള്ളത്. ജര്‍മനി ആദ്യ പത്തില്‍നിന്ന് പുറത്തായി. 12-ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. നോര്‍വെ 12 സ്ഥാനം മെച്ചപ്പെടുത്തി 19ലെത്തി. ലോകകപ്പില്‍ യോഗ്യത നേടിയില്ലെങ്കിലും ഇറ്റലി 15 സ്ഥാനത്തുണ്ട്. ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ 17-ാം സ്ഥാനത്താണ്. ഇന്ത്യയുടെ റാങ്ക് 138 ആണ്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കാബോ വെര്‍ദേ 64-ാം സ്ഥാനത്താണ്.

Spain overtakes Argentina to take the top spot in FIFA rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

Weekly horoscope (September 06- September 12, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

സാമ്പത്തികമായി നേട്ടമുണ്ടാകും, ഔദ്യോഗിക രംഗത്ത് അനുകൂല മാറ്റം

ആലപ്പുഴ വെട്ടിക്കോട്ട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു