

മാഡ്രിഡ്: ഫിഫ ഫുട്‌ബോള്‍ ലോക ചാംപ്യന്മാരായ സ്‌പെയിനിന്റെ മിഡ് ഫീല്‍ഡര്‍മാരായ റൂയിസിനും ഗാവിക്കും ജന്മനാട്ടില്‍ വേറിട്ട സ്വീകരണം. ഇവരുടെ സ്വന്തം ഗ്രാമമായ ലോസ് പാലാസിയോസ് വൈ വില്ലഫ്രാങ്കയില്‍ വെച്ച് പ്രാദേശിക ഭരണകൂടം തങ്ങളുടെ പരമ്പരാഗതമായ ആദരമാണ് താരങ്ങള്‍ക്ക് നല്‍കിയത്. താരങ്ങളുടെ ശരീരഭാരത്തിന് തുല്യമായ തക്കാളി നല്‍കിയാണ് ഇവരെ ആദരിച്ചത്.
പ്ലാസാ ഡി അന്‍ഡലൂസിയയില്‍ നടന്ന ചടങ്ങില്‍ ഇരു കളിക്കാരുടെയും തൂക്കം നോക്കിയതിന് ശേഷമായിരുന്നു സമ്മാന വിതരണം. ഫാബിയന്‍ റൂയിസിനും ഗാവിക്കും കൂടി ആകെ 140 കിലോഗ്രാം തക്കാളിയാണ് സമ്മാനമായി ലഭിച്ചത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ അടുക്കിവെച്ച ഈ തക്കാളികള്‍ക്കൊപ്പമുള്ള ഇരുവരുടേയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു.
പ്രദേശത്തെ സ്റ്റേഡിയങ്ങള്‍ക്ക് ഇരുവരുടെയും പേര് നല്‍കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ലോസ് പലാസിയോസിലെ മാരിസ്മാസ്, സാന്‍ സെബാസ്റ്റ്യന്‍ എന്നി സ്റ്റേഡിയങ്ങള്‍ ഇനി മുതല്‍ യഥാക്രമം 'ഫാബിയന്‍ റൂയിസ്', 'പാബ്ലോ പായെസ് ഗവിര (ഗവി) എന്നി പേരുകളില്‍ അറിയപ്പെടും. ഫാബിയന്‍ റൂയിസ്, ഗവി, ഹെസൂസ് നാവാസ് എന്നിവരുടെ സംഭാവനകള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രത്യേക സ്മാരകം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം കൂടി ഭരണകൂടം നടത്തിയിട്ടുണ്ട്. ചെറുപ്പകാലത്ത് നാട്ടിലെ അക്കാദമികളില്‍ നിന്നാണ് റൂയിസും ഗവിയും തങ്ങളുടെ ഫുട്‌ബോള്‍ യാത്ര ആരംഭിക്കുന്നത്.
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് സ്‌പെയിന്‍ ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ലോസ് പലാസിയോസ് സ്വദേശിയായ മുന്‍ സ്പാനിഷ് താരം ഹെസൂസ് നാവാസിന് സമാനമായ രീതിയില്‍ ശരീരഭാരത്തിന് തുല്യമായി തക്കാളി സമ്മാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates