World Cup 2026 pre quarter Schedule 
Fifa World Cup 2026

അര്‍ജന്റീന vs ഈജിപ്ത്, പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, ബ്രസീല്‍ vs നോര്‍വേ...; അറിയാം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും സമയക്രമവും

നിരവധി അട്ടിമറികളും ആവേശകരമായ നിമിഷങ്ങളും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂയോര്‍ക്ക്: നിരവധി അട്ടിമറികളും ആവേശകരമായ നിമിഷങ്ങളും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍ അടക്കം 16 ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ചെറിയ ദ്വീപ് രാഷ്ട്രമായ കാബോ വെര്‍ദെ മുന്നോട്ടുവെച്ച വലിയ വെല്ലുവിളി അതിജീവിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. റൗണ്ട് ഓഫ് 16ല്‍ ഈജിപ്ത് ആണ് അര്‍ജന്റീനയുടെ എതിരാളി.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ് റൗണ്ട് ഓഫ് 32 നല്‍കിയത്. പോര്‍ച്ചുഗല്‍- ക്രൊയേഷ്യ, ബെല്‍ജിയം- സെനഗല്‍ മത്സരങ്ങള്‍ ഒരു ആരാധകനും മറക്കാന്‍ സാധിക്കില്ല. വീറോടെ പൊരുതി തോറ്റാണ് ക്രൊയേഷ്യയും സെനഗലും നാട്ടിലേക്ക് അഭിമാനത്തോടെ മടങ്ങിയത്. കാബോ വെര്‍ദെയുടെ പരാജയവും വിജയത്തിന് തുല്യമാണ്. സെല്‍ഫ് ഗോള്‍ ഇല്ലായിരുന്നുവെങ്കില്‍ വിധി മറ്റൊന്ന് ആയാലും തെറ്റ് പറയാന്‍ കഴിയില്ല. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചാണ് കാബോ വെര്‍ദയുടെ മടക്കം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും റാമോസിന്റെയും ഗോളുകളുടെ പിന്‍ബലത്തിലാണ് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയ്ക്കെതിരെ 2-1ന് തകര്‍പ്പന്‍ വിജയം നേടിയത്. സെനഗലിനെതിരെ പിന്നില്‍ നിന്ന് പൊരുതി മുന്നേറിയാണ് ബെല്‍ജിയം വിജയം സ്വന്തമാക്കിയത്. സെനഗലിനെതിരെ 86-ാം മിനിറ്റ് വരെ പിന്നിലായിരുന്ന ബെല്‍ജിയം 3-2 എന്ന സ്‌കോറില്‍ ഒരു ആവേശകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.

പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ടീമുകള്‍:

കാനഡ, മൊറോക്കോ, പരാഗ്വേ, ഫ്രാന്‍സ്, ബ്രസീല്‍, നോര്‍വേ, മെക്‌സിക്കോ, ഇംഗ്ലണ്ട്, അമേരിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്ത്, അര്‍ജന്റീന, കൊളംബിയ

പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം

ജൂലൈ 4 കാനഡ vs മൊറോക്കോ , 10.30 pm

ജൂലൈ 5 പരാഗ്വേ vs ഫ്രാന്‍സ്, 2.30 am

ജൂലൈ 6 ബ്രസീല്‍ vs നോര്‍വേ, 1.30 am

ജൂലൈ 6 മെക്‌സിക്കോ vs ഇംഗ്ലണ്ട്, 5.30 am

ജൂലൈ 7 പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, 12.30 am

ജൂലൈ 7 അമേരിക്ക vs ബെല്‍ജിയം, 5.30 am

ജൂലൈ 7 അര്‍ജന്റീന vs ഈജിപ്ത്, 9.30 pm

ജൂലൈ 8 സ്വറ്റ്‌സര്‍ലന്റ് vs കൊളംബിയ, 1.30 am

World Cup 2026 pre quarter Schedule: Qualified teams, match dates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

ഓട്ടത്തില്‍ ഓഫാക്കും, ഇ-റിക്ഷകള്‍ക്ക് ബ്ലൂടൂത്ത് കെണി; ചൈനീസ് ആപ്പുകള്‍ വിലക്കി കേന്ദ്രം

സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ