യമാൽ, റോഡ‍്രി, ടോറസ്, Spain 
Sports

സ്വർണക്കപ്പ്, പൊൻമോതിരം, 482 കോടി; സ്‌പെയിനിന് കൈനിറയെ...!

അര്‍ജന്റീനയ്ക്ക് 318 കോടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്‌പെയിനിന് സമ്മാനത്തുകയായി ലഭിക്കുക ഏതാണ്ട് 482 കോടി രൂപ. ഫൈനലില്‍ 2022ലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ 1-0ത്തിനു വീഴ്ത്തിയാണ് സ്‌പെയിന്‍ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. 2010ലാണ് അവര്‍ ആദ്യമായി ലോക ചാംപ്യന്‍മാരായത്.

കഴിഞ്ഞ തവണ അര്‍ജന്റീനയ്ക്ക് കിട്ടിയത് 405 കോടി രൂപയായിരുന്നു. ഇത്തവണ സമ്മാനത്തുകയിലും മാറ്റമുണ്ട്. റണ്ണറപ്പായ അര്‍ജന്റീനയ്ക്ക് 318 കോടി രൂപയാണ് ലഭിക്കുക. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 15 കോടി വീതം പങ്കാളിത്ത തുകയായും കിട്ടും.

വിജയികള്‍ക്ക് മെഡലിനൊപ്പം ഇത്തവണ സവിശേഷമായ മോതിരവും സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത മോതിരത്തിന്റെ ഒരുവശത്ത് ലോകകപ്പ് ട്രോഫിയും മറുഭാഗത്ത് ജേതാക്കളായ ടീമിന്റെ ലോഗോയുമാണ് പതിച്ചത്.

ആവേശ ഫൈനലില്‍ തുടര്‍ കിരീടം സ്വപ്‌നം കണ്ട അര്‍ജന്റീനയുടെ മോഹം തല്ലിക്കെടുത്തിയാണ് സ്‌പെയിന്‍ രണ്ടാം ലോക കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. അധിക സമയത്തിന്റെ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് വിജയ ഗോള്‍ വലയിലാക്കി സ്പാനിഷ് കിരീട മുന്നേറ്റം സാധ്യമാക്കിയത്.

A dramatic 106th-minute goal by Ferran Torres helped Spain beat Argentina in the FIFA World Cup finals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം; നയിച്ച് രാഹുലും പ്രിയങ്കയും; മുഖ്യമന്ത്രി വിഡി സതീശനും സമരമുഖത്ത്

'സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?'; വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് വിസ്മയ മോഹന്‍ലാല്‍

'ചെറിയൊരു തെറ്റിദ്ധാരണ പോലും ദുരന്തത്തിന് കാരണമാകാം'; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ നിര്‍ത്തിവെയ്ക്കണം; പൈലറ്റുമാരുടെ സംഘടന

അഞ്ചിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നവരാണോ നിങ്ങൾ? എന്താണ് 'പോളിഫാർമസി'?

'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ