ജസ്റ്റിന്‍ ലാംഗര്‍/ഫയല്‍ ചിത്രം 
Sports

ഒടുവില്‍ പടിയിറങ്ങി ജസ്റ്റിന്‍ ലാംഗര്‍, ഓസ്‌ട്രേലിയയുടെ പരിശീലക സ്ഥാനം രാജിവെച്ചു

കോച്ചിങ് ശൈലിക്കെതിരെ ടീമിനുള്ളില്‍ നിന്ന് ലാംഗറിന് എതിരെ പരാതി ഉയര്‍ന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് രാജി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിന്‍ ലാംഗര്‍. കോച്ചിങ് ശൈലിക്കെതിരെ ടീമിനുള്ളില്‍ നിന്ന് ലാംഗറിന് എതിരെ പരാതി ഉയര്‍ന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് രാജി. ഓസീസ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനാണ് ഇടക്കാല ചുമതല. 

ഭാവി സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി വെള്ളിയാഴ്ച ലാംഗര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാജി പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ കരാറാണ് ലാംഗറും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മിലുണ്ടായത്. ഇത് ജൂണില്‍ അവസാനിക്കാനിരിക്കെയാണ് രാജി. 

ലാംഗറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്താക്കിയെന്ന് റിക്കി പോണ്ടിങ്‌

കരാര്‍ ഏതാനും നാളത്തേക്ക് കൂടി നീട്ടാമെന്ന വാഗ്ദാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍പോട്ട് വെച്ചു. എന്നാല്‍ അത് സ്വീകരിക്കാന്‍ ലാംഗര്‍ തയ്യാറായില്ല എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ലാംഗറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്താക്കുകയായിരുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പ്രതികരിച്ചത്. 

ട്വന്റി20 ലോക കിരീടവും, ആഷസിലെ 4-0ന്റെ ജയവും നേടിയതിന് പിന്നാലെയാണ് ലാംഗറുടെ രാജി. ലാംഗറുടെ കടുപ്പമേറിയ പരിശീലന ശൈലിക്കെതിരെ ഓസീസ് ടീമിലെ സീനിയര്‍ കളിക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലാംഗറെ പിന്തുണച്ച് പരസ്യമായി സംസാരിക്കാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തയ്യാറാവാതിരുന്നതും ചോദ്യം ചെയ്യപ്പെടുന്നു. 

2018ലെ കേപ്ടൗണ്‍ ടെസ്റ്റിലെ സാന്‍ഡ്‌പേപ്പര്‍ വിവാദത്തോടെ ആടിയുലഞ്ഞ ഓസ്‌ട്രേലിയയെയാണ് ലാംഗറും സംഘവും ചേര്‍ന്ന് കരകയറ്റി കൊണ്ടുവന്നത്. ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ലാംഗറിന് പകരം പരിശീലക സ്ഥാനത്തേക്ക് ഉയരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍