പ്രതീകാത്മക ചിത്രം 
Sports

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ജാഗ്രത നിര്‍ദേശം 

ടീം താമസിക്കുന്ന ഹോട്ടലിന്റെ പ്രധാന വാതിലിന്റെ തൊട്ടരികിലാണ് കൊലപാതകം നടന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് 47 കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ടീമിന് കനത്ത സുരക്ഷ. ടീം താമസിക്കുന്ന ഹോട്ടലിന്റെ പ്രധാന വാതിലിന്റെ തൊട്ടരികിലാണ് കൊലപാതകം നടന്നത്. 

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ ടീമിനോട് ഷെഡ്യൂള്‍ ചെയ്ത രണ്ട് മത്സരങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഗോള്‍ഫ് റൗണ്ട്, തിങ്കളാഴ്ച രാവിലെ ഒരു പരിശീലന സെഷന്‍ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് സുരക്ഷ ഉദ്യേഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

അഞ്ച് ട്വന്റി 20കളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച വെളിപ്പിന് 1.20 ഓടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് കൊലപാതകം നടന്നത്. സംഭവത്തില്‍ 47 വയസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ സമീപ വര്‍ഷങ്ങളില്‍ തോക്കുകള്‍ കൊണ്ടുള്ള കുറ്റകൃത്യം വര്‍ധിച്ചിരുന്നു. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് വലിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനവും തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെ തുടര്‍ന്നുള്ള മരണ കണക്കില്‍ 11മത്തെ സ്ഥാനവുമാണ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്കുള്ളത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്