അര്‍ഷ്ദീപ് സിങ്/ഫോട്ടോ: എഎഫ്പി 
Sports

16 വര്‍ഷത്തിനിടെ ആദ്യം; അരങ്ങേറ്റ ട്വന്റി20യില്‍ മെയ്ഡന്‍ എറിഞ്ഞ് അര്‍ഷ്ദീപ് സിങ് 

ട്വന്റി20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെയ്ഡന്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട് അര്‍ഷ്ദീപ് സിങ്

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ട്വന്റി20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെയ്ഡന്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട് അര്‍ഷ്ദീപ് സിങ്. 16 വര്‍ഷത്തിന് ശേഷമാണ് ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബൗളര്‍ മെയ്ഡന്‍ എറിയുന്നത്. 

സതാംപ്ടണില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അര്‍ഷ്ദീപിന് ക്യാപ്പ് നല്‍കിയത്. തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ബാറ്റര്‍ ജാസന്‍ റോയിനെ അര്‍ഷ്ദീപ് പരീക്ഷിച്ചു. വിക്കറ്റിന് മുന്‍പില്‍ കുടുക്കി വിക്കറ്റ് വീഴ്ത്തുമെന്ന് തോന്നിച്ചു. ഒടുവില്‍ തന്റെ അവസാന രണ്ട് ഓവറുകളിലായാണ് അര്‍ഷ്ദീപ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്. 3.3 ഓവറില്‍ ഒരു മെയ്ഡനോടെ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 

ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിയും അജിത് അഗാര്‍ക്കറുമാണ് അരങ്ങേറ്റ ട്വന്റി20യില്‍ തന്നെ മെയ്ഡന്‍ എറിഞ്ഞ ബൗളര്‍മാര്‍. 2006ല്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ ട്വന്റി20 മത്സരത്തിലാണ് ജുലന്‍ മെയ്ഡന്‍ എറിഞ്ഞത്. 2006 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയാണ് ജുലന്റെ നേട്ടം. 

ഇന്ത്യന്‍ പുരുഷ ടീമിന്റെ ആദ്യ ട്വന്റി20യിലാണ് അജിത് അഗാര്‍ക്കര്‍ മെയ്ഡന്‍് എറിഞ്ഞത്. 2006 ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെ ജോഹന്നാസ്ബര്‍ഗിലാണ് ഇത്. മെയ്ഡനൊപ്പം രണ്ട് ഭാഗത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിയുന്നതും അര്‍ഷ്ദീപിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കും എന്നത് ഉറപ്പാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT