വിക്കറ്റ് നേട്ടം സഹ താരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന മിന്നു/ ട്വിറ്റർ 
Sports

അരങ്ങേറ്റം 'മിന്നിച്ച്' മിന്നു; എറിഞ്ഞ നാലാം പന്തില്‍ തന്നെ വിക്കറ്റ്; അവിസ്മരണീയം

ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയാണ് മിന്നുവിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി കേരളത്തിന്റെ അഭിമാനം മിന്നു മണി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ എറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ താരം വിക്കറ്റു വീഴ്ത്തി. 

ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയാണ് മിന്നുവിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്. മിന്നുവിന്റെ പന്തില്‍ ജെമിമ റോഡ്രിഗസിനു പിടി നല്‍കിയാണ് ഷമിമ മടങ്ങിയത്. താരം 13 പന്തില്‍ 17 റണ്‍സ് അടിച്ചു മികവിലേക്ക് ഉയരുന്നതിനിടെയാണ് ആദ്യ വിക്കറ്റായി താരം മടങ്ങിയത്. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. മൂന്നോവർ പന്തെറിഞ്ഞ മിന്നു 21 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെന്ന റെക്കോര്‍ഡുമായാണ് താരം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. മിന്നു മണിയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യന്‍ ക്യാപ് കൈമാറി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT