​ഗംഭീറും ​ഗില്ലും source: bcci
Sports

പേസ് പിച്ചില്‍ ഒന്നാം അങ്കം, കോഹ് ലിയിലും രോഹിത്തിലും പ്രതീക്ഷ; ന്യൂസിലന്‍സിനെതിരായ ആദ്യ ഏകദിനം ഇന്ന്

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഓക്‌ലന്‍ഡിലെ ഏദൈന്‍ പാര്‍ക്കാണ് വേദി. ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡ് 259 റണ്ണടിച്ച പിച്ചാണിത്.

പക്ഷേ ഏകദിനത്തിലേക്കെത്തുമ്പോള്‍ അതായിരിക്കില്ല അവസ്ഥ. പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് സൂചന. അവസാന രണ്ട് മത്സരങ്ങളില്‍ 150,76 എന്നിങ്ങനെയായിരുന്നു രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളുടെ സ്‌കോര്‍. പേസും ബൗണ്‍സുമായിരിക്കും ബാറ്റര്‍മാരെ വരവേല്‍ക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍.

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമാണ് ഇരുടീമുകളുടെ ലക്ഷ്യം. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ലോകകപ്പിനുള്ള ടീമില്‍ ഇടമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ ബാറ്റിങ് നിര ശക്തമാണ്. ബുമ്രയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ബൗളിങ്ങില്‍ ഇന്ത്യയെ ബാധിക്കും.

First ODI against New Zealand today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

ദീപാവലിക്ക് തിരക്ക് ഇല്ലാത നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

മൂന്ന് ചക്രവാതച്ചുഴികള്‍; ഞായാറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 04 | വിദേശജോലി ശ്രമങ്ങൾ വിജയിക്കും, കുടുംബസ്വത്ത് വീതം വയ്ക്കും

'ഡിസംബര്‍ 31 നകം വാദങ്ങളും രേഖകളും സമര്‍പ്പിക്കണം'; വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 21 ന് പരിഗണിക്കും