അഭിഷേക് ശര്‍മ 
Sports

അഞ്ച് തവണ ഗോള്‍ഡന്‍ ഡക്ക്; പൂജ്യത്തിന് പുറത്തായത് പത്തുതവണ; അഭിഷേക് ശര്‍മ@ 2026

ഇതോടെ ഒരുവര്‍ഷം ഏറ്റവും തവണ ഡക്കായി പുറത്താകുന്ന താരവുമായി അഭിഷേക് ശര്‍മ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

സാനോ: ചൊവ്വാഴ്ച സാനോ ഇന്റര്‍നാഷണല്‍ സ്്റ്റേഡിയത്തില്‍ ജപ്പാനെതിരെ സഞ്ജു സാംസണൊപ്പം ഓപ്പണറായി അഭിഷേക് ശര്‍മ്മ ക്രീസിലിറങ്ങിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് വെടിക്കെട്ടായിരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ക്രിക്കറ്റ് അതിന്റെ അപ്രതീക്ഷിത സ്വഭാവം തെളിയിക്കാറുണ്ട്. അഭിഷേകിന്റെ ക്രീസിലെ ആയുസ്സ് വെറും ഒരു പന്ത് മാത്രമായിരുന്നു. നേരിട്ട ആദ്യപന്തില്‍ തന്നെ താരം പുറത്ത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ടി20 സ്വെഞ്ചറി അഭിഷേക് കുറിച്ചിരുന്നു.

മഴയെത്തുടര്‍ന്ന് അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ അഞ്ച് പന്തുകള്‍ നേരിട്ട് ഒരു റണ്‍ എടുത്ത ശേഷം അഭിഷേകിന് സ്‌ട്രൈക്ക് കൈമാറി. ജാപ്പനീസ് പേസര്‍ ചാള്‍സ് ഹിന്‍സെയാണ് അഭിഷേക് ശര്‍മ്മയെ പുറത്താക്കി ഇന്ത്യക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്.

ഈവര്‍ഷം ടി20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മ പത്തുതവണയാണ് പൂജ്യത്തിന് പുറത്ത് ആവുന്നത്. ഇതോടെ ഒരുവര്‍ഷം ഏറ്റവും തവണ ഡക്കായി പുറത്താകുന്ന താരവുമായി അഭിഷേക് ശര്‍മ. 2019ല്‍ റഷീദ് ഖാന്‍, 2024ല്‍ ഷദാബ് ഖാനും ഒന്‍പത് തവണ പൂജ്യത്തിന് പുറത്തായിരുന്നു. കൂടാതെ ഈ വര്‍ഷം ടി20കളില്‍ അഞ്ച് തവണയാണ് അഭിഷേക് ഗോള്‍ഡന്‍ ഡക്ക് ആവുന്നത്. ന്യൂസിലന്‍ഡ്, യുഎസ്എ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവര്‍ക്കെതിരെയുള്ള മത്സരത്തിലാണ് അഭിഷേക് ആദ്യപ്പന്തില്‍ തന്നെ പുറത്തായത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മ നടത്തിയ റെക്കോര്‍ഡ് പ്രകടനത്തിന് തികച്ചും വിപരീതമായിരുന്നു ഇന്നത്തെ ഗോള്‍ഡന്‍ ഡക്ക്. അഫ്ഗാനെതിരെ അന്ന് 26കാരനായ അഭിഷേക് 30 പന്തില്‍ സെഞ്ച്വറി നേടി ടി20യില്‍ പുതു ചരിത്രം രചിച്ചിരുന്നു. 34 പന്തില്‍ 108 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ശര്‍മ്മ, ടി20 പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത റണ്‍സ് നേടുന്ന താരമായും മാറി. ആദ്യ ആറ് ഓവറുകളില്‍ 22 പന്തില്‍ നിന്ന് 76 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. എന്നാല്‍ ജപ്പാനെതിരെ താളം കണ്ടെത്താന്‍ അഭിഷേകിന് കഴിഞ്ഞില്ല.

Five golden ducks in 2026: Abhishek Sharma equals unwanted T20I record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

പുതിയ കളര്‍ ഓപ്ഷനുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്‍

പിണറായിക്കെതിരെ എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മിച്ച നൈജീരിയൻ, കാമറൂൺ സ്വദേശിനികൾ പിടിയിൽ: കണ്ണൂർ സിറ്റി പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണം

അതിതീവ്ര ന്യൂനമർദ്ദ സാധ്യത; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്