സ്റ്റംപുമായി ബാറ്റ് ചെയ്യുന്ന വിഘ്നജ് 
Sports

സ്റ്റംപുമായി സ്കൂപ്പ് ഷോട്ടോ? ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് മലയാളി കുരുന്ന്; വീഡിയോ വൈറൽ

ക്രിക്കറ്റ് വിദ​ഗ്ധരുടേയും ആരാധകരുടേയും കയ്യടി നേടിയ ലിറ്റിൽ ബാറ്റ്സ്മാൻ കേരളത്തിൽ നിന്നാണ്

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ബാറ്റിന് പകരം സ്റ്റംപ് കയ്യിലെടുത്ത് അനായാസം ഷോട്ടുകൾ കൃത്യതയോടെ പായിക്കുന്ന കുരുന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാ‌യത്. ക്രിക്കറ്റ് വിദ​ഗ്ധരുടേയും ആരാധകരുടേയും കയ്യടി നേടിയ ലിറ്റിൽ ബാറ്റ്സ്മാൻ കേരളത്തിൽ നിന്നാണ്. 

ഇൻഡോറിൽ സ്റ്റംപും കയ്യിൽ പിടിച്ച് ഷോട്ടുകൾ പായിക്കുന്ന വീഡിയോ വൈറലായതോടെ ആരാണ് ഈ കുരുന്ന് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നു. തൃശൂരിൽ നിന്നുള്ള ഒൻപത് വയസുകാരൻ വിഘ്നജ് പ്രജിത് ആണ് ഈ കുട്ടി എന്നാണ് ലിങ്ക്ഡനിൽ രാജു ദേവേന്ദ്രൻ എന്ന ക്രിക്കറ്റ് ആരാധകൻ കുറിച്ചത്. 

2019ൽ ഐപിഎൽ കണ്ടതോടെയാണ് വിഘ്നജ് ക്രിക്കറ്റ് ആരാധകനാവുന്നതും പരിശീലനം ആരംഭിക്കുന്നതും. അന്ന് മുതൽ രാവിലെ മൂന്ന് മണിക്കൂർ വിഘ്നജ് പരിശീലനം നടത്തുന്നു. വിഘ്നജിന്റെ പിതാവും ലെ​ഗ് സ്പിന്നറാണ്. തന്റെ മകന് വേണ്ടി പരിശീലകനെ തേടുകയാണ് അദ്ദേഹം ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT