Sports

വായുവിൽ കിടന്നും ബൗണ്ടറി തടയും 'പറക്കും സിൽക്ക്'- അമ്പരപ്പിക്കുന്ന ഫീൽഡിങ് മികവ് (വീഡിയോ)

വായുവിൽ കിടന്നും ബൗണ്ടറി തടയും 'പറക്കും സിൽക്ക്'- അമ്പരപ്പിക്കുന്ന ഫീൽഡിങ് മികവ് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഓസീസ് താരം ജോർദാൻ സിൽക്ക്. ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ സിൽക്കിന്റെ ഫീൽഡിങ് മികവാണ് ആരാധകരിൽ വിസ്മയം തീർത്തത്. പുതിയ സീസണിന് തുടക്കം കുറിച്ചു നടന്ന ഉദ്ഘാടന മത്സരത്തിൽ സിഡ്നി സിക്സേഴ്സ് താരമായ ജോർദാന്റെ പറക്കും ഫീൽഡിങ് പ്രകടനമാണ് ശ്രദ്ധേയമായത്. 

ഹൊബാർട്ട് ഹരികെയ്ൻസ് താരം കോളിൻ ഇൻഗ്രാമിന്റെ സിക്സർ എന്നുറപ്പിച്ച ഷോട്ട് രക്ഷപ്പെടുത്താനാണ് ബൗണ്ടറിക്കരികെ ജോർദാൻ സിൽക് ഉജ്ജ്വല ഫീൽഡിങ് പ്രകടനം പുറത്തെടുത്തത്. ഹൊബാർട്ട് ഹരികെയ്ൻസ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. മത്സരത്തിലെ 15ാം ഓവർ എറിഞ്ഞ സ്റ്റീവ് ഒക്കീഫിയുടെ ആദ്യ മൂന്ന് പന്തും ടിം ഡേവിഡ് ബൗണ്ടറി കടത്തി. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ കോളിൻ ഇൻഗ്രാം വക വീണ്ടും ഫോർ. ആറാം പന്തിൽ ഓവറിലെ അഞ്ചാം ബൗണ്ടറിക്ക് ശ്രമിക്കുമ്പോഴാണ് ജോർദാൻ സിൽക് സിഡ്നിയുടെ രക്ഷകനായെത്തിയത്.

കോളിൻ ഇൻഗ്രാം പുൾ ചെയ്ത പന്ത് അനായാസം ബൗണ്ടറി കടക്കേണ്ടതായിരുന്നു. എന്നാൽ, ഓടിയെത്തിയ ജോർദാൻ സിൽക് മുഴുനീളെ ഡൈവ് ചെയ്ത പന്ത് കൈയിലൊതുക്കി. ബൗണ്ടറിക്കപ്പുറത്തേക്കാണ് വീഴുന്നതെന്ന് തിരിച്ചറിഞ്ഞതോടെ പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞു. നാല് റൺസാണ് സിൽക്ക് രക്ഷിച്ചെടുത്തത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

ഒമാനിൽ 'ഉച്ച വിശ്രമ നിയമം' നാളെ മുതൽ; ലംഘിച്ചാൽ 1000 റിയാൽ പിഴ

'അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ്'; ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് അശ്വതിയുടെ മറുപടി

കൊട്ടിയൂർ ബാവലിക്കെട്ട് സ്മരണയും പുതിയ വിവാദങ്ങളും: പാറപ്രവൻ തറവാട്ടംഗങ്ങളുടെ സന്ദർശനത്തിന് പിന്നിലെ യഥാർത്ഥ വസ്തുതയെന്ത്?

പഴനിയിലേക്ക് സ്പെഷൽ ട്രെയിൻ; തിരുവനന്തപുരം നോർത്ത് - പോടന്നൂർ എക്സ്പ്രസ് അനുവദിച്ചു

SCROLL FOR NEXT