സാല്‍വതോര്‍ ഷില്ലാച്ചി എക്‌സ്
Sports

1990 ലോകകപ്പ് ഹീറോ; ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സാല്‍വതോര്‍ ഷില്ലാച്ചി അന്തരിച്ചു

ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ലീഗുകളില്‍ കളിച്ചാണു കരിയര്‍ തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റലിയുടെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം സാല്‍വതോര്‍ ഷില്ലാച്ചി (59) അന്തരിച്ചു. അര്‍ബുദ ബാധിതനായി മിലാനിലെ പലെര്‍മോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 1990 ഫുട്‌ബോള്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ് ഷില്ലാച്ചി.

ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ലീഗുകളില്‍ കളിച്ചാണു കരിയര്‍ തുടങ്ങിയത്. 1988-89ലെ ഇറ്റാലിയന്‍ സീരി ബിയില്‍ ടോപ് സ്‌കോററായതോടെയാണു കരിയറില്‍ വഴിത്തിരിവായത്. യുവെന്റസില്‍ ചേര്‍ന്ന താരം 1989-90 സീസണില്‍ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1990 ലെ ലോകകപ്പില്‍ ഇറ്റലിക്കു വേണ്ടി സബ്സ്റ്റിറ്റിയൂട്ടായി കളിക്കാനിറങ്ങിയ ഷില്ലാച്ചി ആറു ഗോളുകള്‍ അടിച്ചുകൂട്ടി ലോകകപ്പിലെ ടോപ് സ്‌കോററായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1994ല്‍ ഇന്റര്‍ മിലാനില്‍ ചേര്‍ന്ന താരം ക്ലബിനൊപ്പവും യുവേഫ കിരീടം സ്വന്തമാക്കി. ജപ്പാനിലെ ജെ ലീഗില്‍ 1997ല്‍ ജുബിലോ ഇവാറ്റയുടെ താരമായ ഷില്ലാച്ചി ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി. 1999ലാണ് പ്രഫഷനല്‍ ഫുട്ബാളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും