ഫുട്ബോൾ ലോകകപ്പ്

അരോചകമായ രുചി നുണഞ്ഞാണ് ഞാന്‍ പോകുന്നത്, ഇതാണ് ജീവിതം; പടിയിറങ്ങുന്ന ഇനിയെസ്റ്റ പറയുന്നു

യാത്ര പറയേണ്ടത് ഇങ്ങനെ ആവരുത്. എന്നാല്‍ ഫുട്‌ബോളും ജീവിതവും ഇങ്ങനെയാണ്

സമകാലിക മലയാളം ഡെസ്ക്

യാത്ര പറയേണ്ടത് ഇങ്ങനെ ആവരുത്. എന്നാല്‍ ഫുട്‌ബോളും ജീവിതവും ഇങ്ങനെയാണ്. സ്‌പെയിനിന് വേണ്ടിയുള്ള 131ാമത്തേയും അവസാനത്തേയും മത്സരത്തിനിറങ്ങിയതിന് ശേഷം ബൂട്ടഴിച്ചു കൊണ്ട് ഇനിയെസ്റ്റയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അരോചകമായ രുചിയും നുണഞ്ഞാണ് ഞാന്‍ കളിക്കളം വിടുന്നത്.

ഒരു എക്‌സ്ട്രാ സ്‌റ്റെപ്പ് മുന്നോട്ടു വയ്ക്കാന്‍ ഞങ്ങള്‍ക്കായില്ല. അവിടെയായിരുന്നു പരാജയം. ചില അവസാനങ്ങള്‍ നമ്മള്‍ സ്വപ്‌നം കാണുന്നത് പോലെ ആയിരിക്കില്ല. എന്റെ കരിയറിലെ ഏറ്റവും നിരാശജനകമായ ദിവസമാണ് ഇന്ന് എന്നും ഇനിയെസ്റ്റ പറയുന്നു. 2008ലും 2012ലും സ്‌പെയിനിനെ യൂറോ കിരീടത്തിലേക്ക് ഇനിയെസ്റ്റ എത്തിച്ചിരുന്നു. 2010 ലോക കപ്പില്‍ ഇനിയെസ്റ്റയുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോളിലൂടെയുമായിരുന്നു സ്‌പെയിന്‍ ലോക കിരീടത്തില്‍ മുത്തമിട്ടത്. 

ലോക കപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ലെങ്കിലും സ്‌പെയിനിന്റെ ഭാവി സുരക്ഷിതമാണെന്നാണ് ഇനിയെസ്റ്റയുടെ വാക്കുകള്‍. വിജയ വഴിയിലേക്ക് തിരിച്ചെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് എളുപ്പമുള്ളതല്ല. നമ്മള്‍ വിചാരിക്കുന്നതിലും ബുദ്ധിമുട്ട് നിറഞ്ഞതാണ് അത്. എന്നാലവിടെ പുതിയ തലമുറയുണ്ട്. നിലവാരമുള്ള കളിക്കാരും നമുക്കുണ്ടെന്ന് ഇനിയെസ്റ്റ ചൂണ്ടിക്കാണിക്കുന്നു. 

റഷ്യക്കെതിരായ കളിയില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായിട്ടായിരുന്നു ഇനിയെസ്റ്റ ഇറങ്ങിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് മുന്‍ ലോക ചാമ്പ്യന്മാരായിരുന്നു എങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഭാഗ്യം ആതിഥേയരെ തുണച്ചു. അര്‍ജന്റീനയ്ക്കും പോര്‍ച്ചുഗലിനും ഒപ്പം റഷ്യയില്‍ നിന്നും മടങ്ങുന്ന വമ്പന്മാരുടെ കൂട്ടത്തിലേക്ക് അങ്ങിനെ സ്‌പെയിനും..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

പേരാമ്പ്രയിലെ എല്‍ഡിഎഫിന്റെ വിവാദ അനൗണ്‍സ്‌മെന്റ്: ചട്ടലംഘനം കണ്ടെത്താന്‍ ആയില്ലെന്ന് ജില്ലാ കലക്ടര്‍

ഐപിഎൽ നേരിട്ട് കാണാൻ ടിക്കറ്റ്; ഇൻസ്റ്റ​ഗ്രാം തട്ടിപ്പിൽ കുടുങ്ങി ടെക്കി യുവാവ്; നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപ

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

'എടാ, എന്നെ വിടടാ'; റോബോട്ട് ഡോഗിനെ തൂക്കിയെടുത്ത് ജഡേജ, തോളിലിട്ട് ഡ്രസിങ് റൂമിലേക്ക് മടക്കം (വിഡിയോ)

SCROLL FOR NEXT