ഫുട്ബോൾ ലോകകപ്പ്

അര്‍ജന്‍ിന ഫ്രാന്‍സിനോടു തോല്‍ക്കും, ബ്രസീലിനെയും സ്‌പെയിനെയും കീഴടക്കി ഫ്രാന്‍സ് കിരീടം നേടും; എന്‍എസ് മാധവന്റെ ലോകകപ്പ് പ്രവചനം

അര്‍ജന്‍ിന ഫ്രാന്‍സിനോടു തോല്‍ക്കും, ബ്രസീലിനെയും സ്‌പെയിനെയും കീഴടക്കി ഫ്രാന്‍സ് കിരീടം നേടും; എന്‍എസ് മാധവന്റെ ലോകകപ്പ് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോകകപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റിന ഫ്രാന്‍സിനോടു തോല്‍ക്കുമെന്ന് എഴുത്തുകാരനും ഫുട്‌ബോള്‍ നിരീക്ഷകനുമായ എന്‍എസ് മാധവന്‍. സെമി ഫൈനലില്‍ ബ്രസീലിനെയും ഫൈനലില്‍ സ്‌പെയിനെയും തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് നേടുമെന്നും മാധവന്‍ പ്രവചിക്കുന്നു. മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് എന്‍എസ് മാധവന്റെ പ്രവചനങ്ങള്‍.

ഫ്രാന്‍സും അര്‍ജന്റിനയും തമ്മില്‍ നടക്കുന്ന ആദ്യ പ്രിക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ജയിക്കും. രണ്ടാം പ്രി ക്വാര്‍ട്ടറില്‍ യുറഗ്വായെ പോര്‍ച്ചുഗല്‍ തോല്‍പ്പിക്കും. സ്‌പെയിന്‍ റഷ്യ മത്സരത്തില്‍ സ്‌പെയിനായിരിക്കും ജയം. ക്രൊയേഷ്യ ഡെന്‍മാറിനെയും ബ്രസീല്‍ മെക്‌സിക്കോയെയും തോല്‍പ്പിക്കും. ജപ്പാനെ പരാജയപ്പെട്ടി ബല്‍ജിയവും സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് സ്വീഡനും ഇംഗ്ലണ്ടിനെ കീഴടക്കി കൊളംബിയയും ക്വാര്‍ട്ടറിലെത്തും.

ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ആയിരിക്കും ഫ്രാന്‍സിന്റെ എതിരാളി. ക്രൊയേഷ്യയെ തോല്‍പ്പിച്ച് സ്‌പെയന്‍ സെമിയില്‍ കടക്കും. ബ്രസീല്‍ ബല്‍ജിയത്തെയും കൊളംബിയ സ്വീഡനെയും പരാജയപ്പെടുത്തി അവസാന നാലില്‍ ഇടം കണ്ടെത്തുമെന്നും മാധവന്‍ പ്രവചിക്കുന്നു.

സെമിയില്‍ ഫ്രാന്‍സ് ബ്രസീലിനെയും സ്‌പെയിന്‍ കൊളംബിയയെയും കീഴടക്കും. ഫ്രാന്‍സ് സ്‌പെയിന്‍ കലാശക്കളയില്‍ ഫ്രാന്‍സ് കിരീടം നേടുമെന്നുമാണ് എന്‍എസ് മാധവന്റെ പ്രവചനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: കോടതി വിധി ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക; ശാന്തവും ആശ്വാസകരവുമായ ദിവസം

SCROLL FOR NEXT