ഫുട്ബോൾ ലോകകപ്പ്

ആരാധകരേ മഷറാനോയുടെ പോരാട്ട വീര്യം വാഴ്ത്താം; പക്ഷേ ഇത് ഫുട്‌ബോള്‍ സൗന്ദര്യത്തിന്റെ ലംഘനമാണ് 

ആരാധകരേ മഷറാനോയുടെ പോരാട്ട വീര്യം വാഴ്ത്താം; പക്ഷേ ഇത് ഫുട്‌ബോള്‍ സൗന്ദര്യത്തിന്റെ ലംഘനമാണ് 

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: നൈജീരിയക്കെതിരായ നിര്‍ണായ മത്സരം അര്‍ജന്റീന  വിജയിച്ചത് റഫറിയുടെ കനിവോടെയാണെന്ന ആരോപണം കൊഴുക്കുന്നു. ഫിഫ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് റഫറി അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസരം നല്‍കിയതെന്നാണ് ആക്ഷേപം. പരുക്കേറ്റ് ചോരയൊലിക്കുന്ന മുഖവുമായി നിന്ന മഷറാനോയെ കളിക്കാന്‍ റഫറി അനുവദിച്ചത് ഫിഫ നിയമത്തിന്റെ പരസ്യ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ നൈജീരിയക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനുവദിക്കാത്തതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തുര്‍ക്കി റഫറി കുനെയ്റ്റ് കകിറാണ് അര്‍ജന്റീന- നൈജീരിയ പോരാട്ടം നിയന്ത്രിച്ചത്. 

അര്‍ജന്റീന താരം ഹവിയര്‍ മഷറാനോ ചോരയൊലിപ്പിച്ച് കളിക്കളത്തില്‍ തുടര്‍ന്നത് വന്‍ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുന്നത്. ചോരയൊലിപ്പിച്ച് കളിക്കാരന്‍ ഗ്രൗണ്ടിലുണ്ടാകാന്‍ പാടില്ല എന്നാണ് ഫിഫ നിയമം. പരുക്കേറ്റ കളിക്കാരന് ഉടന്‍ വൈദ്യസഹായം നല്‍കുകയെന്നത് റഫറിയുടെ ഉത്തരവാദിത്വമാണ്. മുറിവേറ്റ ഭാഗം വൃത്തിയായി  കെട്ടി രക്തം പുറത്തേക്ക് വരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കളിക്കാരന്‍ മൈതാനത്തിറങ്ങാന്‍ പാടുള്ളു. കളിക്കാരന്‍ ഗ്രൗണ്ടിലിറങ്ങാന്‍ സജ്ജനാണ് എന്ന്
ഉറപ്പാക്കേണ്ടതും റഫറി  തന്നെ. പരുക്കേറ്റിട്ടും അത് വകവയ്ക്കാതെ കളിച്ച മഷറാനോയുടെ പോരാട്ട വീര്യത്തെ പലരും വാനോളം പുകഴ്ത്തുന്നുണ്ട്. എങ്കിലും നിയമം എല്ലാ ടീമിനും ഒരുപോലെ ബാധകമാണ്.

നൈജീരിയക്ക് ലഭിക്കേണ്ടിയിരുന്ന അര്‍ഹിച്ച  പെനാല്‍റ്റിയാണ് അനുവദിക്കാതിരുന്നത് എന്ന ആക്ഷേപത്തിലേക്ക് നയിച്ചത് മാര്‍കസ് റോഹോയുടെ ഹാന്‍ഡ് ബോളായിരുന്നു. ബോക്‌സില്‍  വച്ച്  റോഹോയുടെ കൈയില്‍ പന്ത് കൊള്ളുന്നത് കൃത്യമായി  കാണാന്‍ സാധിക്കുന്നുണ്ട്. എ്്ന്നിട്ടും വാറിലൂടെ നോക്കിയിട്ടും നൈജീരിയക്ക് പെനാല്‍റ്റി  അനുവദിച്ചില്ല. ഇത്തരത്തിലുള്ള ഫൗളുകള്‍ക്ക് പെനാല്‍റ്റി  നേരത്തെ അനുവദിച്ചിട്ടുണ്ട് എന്നതും ചേര്‍ത്തുവായിക്കണം. എന്തായാലും റഫറി  അര്‍ജന്റീനയെ സഹായിച്ചു  എന്ന തരത്തിലാണ് ഇപ്പോള്‍ വിവാദം പടരുന്നത്. റഫറിയുടെ ആനുകൂല്യം തിരിച്ചടിയായി തീര്‍ന്നതും അതിന്റെ തിക്താനുഭവം പേറേണ്ടി വന്നതും നൈജീരിയയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

SCROLL FOR NEXT