ഫുട്ബോൾ ലോകകപ്പ്

ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ പ്രീ ക്വാര്‍ട്ടറില്‍; രണ്ടാം സ്ഥാനവുമായി ആതിഥേയരും

ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ പ്രീ ക്വാര്‍ട്ടറില്‍; രണ്ടാം സ്ഥാനവുമായി ആതിഥേയരും

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ആതിഥേയരായ റഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഉറുഗ്വെ ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഉറുഗ്വെ ഒന്‍പത് പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് കടന്നത്. പരാജയപ്പെട്ടെങ്കിലും രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുമായി റഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ലൂയീസ് സുവാരസ്, എഡിന്‍സന്‍ കവാനി എന്നിവര്‍ ഉറുഗ്വെയ്ക്കായി വല ചലിപ്പിച്ചു. ശേഷിച്ച ഗോള്‍ റഷ്യന്‍ താരം ഡെനിസ് ചെറിഷേവ് ദാനമായി നല്‍കിയ സെല്‍ഫ് ഗോളായിരുന്നു. 


കളി തുടങ്ങി പത്താം മിനുട്ടില്‍ തന്നെ സുവാരസിലൂടെ വല ചലിപ്പിച്ച് ഉറുഗ്വെ മുന്നിലെത്തി. പത്താം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലാക്കിയാണ് ഉറുഗ്വെ ലീഡെടുത്തത്. തന്ത്രപരമായ നീക്കത്തിലൂടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയീസ് സുവാരസാണ് ഉറുഗ്വെയ്ക്ക് ലീഡൊരുക്കിയത്. ബോക്‌സിന് തൊട്ടരികില്‍ നിന്ന് കിക്കെടുത്ത ബാഴ്‌സലോണ താരം ഗ്രൗണ്ട് ഷോട്ടിലൂടെ് പന്ത് വലയിലാക്കി.
ആദ്യ രണ്ട് മത്സരങ്ങളിലും റഷ്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ചെറിഷേവിന്റെ അബദ്ധം ഉറുഗ്വെയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. 23ാം മിനുട്ടിലാണ് പന്ത് ചെറിഷേവിന്റെ കാലില്‍ തട്ടി റഷ്യന്‍ വലയിലേക്ക് തന്നെ കയറി സെല്‍ഫ് ഗോളായി മാറിയത്. അതിനിടെ 36ാം മിനുട്ടില്‍ ഇഗര്‍ സ്‌മോള്‍നികോവ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതോടെ റഷ്യ പത്ത് പേരുമായി പൊരുതിയാണ് പിടിച്ചു നിന്നത്.

എങ്കിലും മികച്ച ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ അവര്‍ വിജയിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകള്‍ ആതിഥേയ ടീമിന് തിരിച്ചടിയായി. കളി അവസാന ഘട്ടത്തിലേക്ക് നീ്ങ്ങവേ എഡിന്‍സന്‍ കവാനിയാണ് ഉറുഗ്വെയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'