ഫുട്ബോൾ ലോകകപ്പ്

ടിന്‍ ടിനോട് മെസിയെ താരതമ്യപ്പെടുത്തി എന്‍.എസ്.മാധവന്‍; 2022ല്‍ തിരിച്ചു വരണം

കാര്‍ട്ടൂര്‍ കഥാപാത്രം ടിന്‍ ടിനോട് മെസിയെ താരതമ്യപ്പെടുത്തിയായിരുന്നു 2022ലെ ലോക കപ്പിലേക്ക് മെസി ശക്തമായി തിരിച്ചു വരണം എന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

റഷ്യയില്‍ മെസിയുടേയും സംഘത്തിന്റേയും പോരാട്ടം ഫ്രാന്‍സ് അവസാനിപ്പിച്ചതിന്റെ നിരാശയില്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ നില്‍ക്കുമ്പോള്‍ കളി തുടങ്ങും മുന്‍പ് എന്‍.എസ്.മാധവന്‍ നടത്തിയ പ്രവചനം ആരാധകരെ കുത്തി നോവിച്ച് വീണ്ടും ഉയര്‍ന്നു വരുന്നു. പെരുമഴയില്‍ നിന്ന് കേരളത്തിലെ കോഴികള്‍ക്ക് മോചനം എന്നായിരുന്നു ഫ്രാന്‍സ്-അര്‍ജന്റീന മത്സരം തുടങ്ങുന്നതിന് മുന്‍പ് എന്‍.എസ്.മാധവന്റെ ട്വീറ്റ്. 

അര്‍ജന്റീനയെ ട്രോളിയെങ്കിലും തിരിച്ചു വരവിന് മെസിക്കൊപ്പം നിന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കാര്‍ട്ടൂര്‍ കഥാപാത്രം ടിന്‍ ടിനോട് മെസിയെ താരതമ്യപ്പെടുത്തിയായിരുന്നു 2022ലെ ലോക കപ്പിലേക്ക് മെസി ശക്തമായി തിരിച്ചു വരണം എന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞത്. മെസിയുടെ അവസാന ലോക കപ്പ്? ടിന്‍ ടിന്‍ കാര്‍ട്ടൂണും, ടിന്‍ ടിന്‍ ഹെയര്‍സ്റ്റൈലിലെ മെസിയേയും എനിക്കിഷ്ടമാണ്. ഒരു യഥാര്‍ഥ ജെന്റില്‍മാന്‍ അടിയറവ് പറയില്ല. കുട്ടിക്കാലത്ത് മുന്നില്‍ വന്ന പ്രതിസന്ധികളെ അതിജീവിച്ചെത്തിയവനാണ് മെസി. 2022ല്‍ തിരിച്ചെത്തൂ എന്നായിരുന്നു എന്‍.എസ്.മാധവന്റെ ട്വീറ്റ്. 

ഫ്രാന്‍സിനോട് 4-3നായിരുന്നു അര്‍ജന്റീന അടിയറവ് പറഞ്ഞത്. എംബാപ്പെയുടെ ഇരട്ട ഗോള്‍ പ്രഹരമായിരുന്നു മെസിക്കും സംഘത്തിനും തിരിച്ചടിയായത്. ഇഞ്ചുറി ടൈമില്‍ അഗ്യൂറോ ഗോള്‍ വല കുലുക്കിയെങ്കിലും സമനില പിടിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT