ഫുട്ബോൾ ലോകകപ്പ്

നാല് ഗോളുകളുമായി ക്രിസ്റ്റിയാനോ, ലുകാകു; ഗോള്‍ഡന്‍ ബൂട്ട് പോര് ഇത്തവണ മുറുകും

നാല് ഗോളുകളുമായി ക്രിസ്റ്റിയാനോ, ലുകാകു; ഗോള്‍ഡന്‍ ബൂട്ട് പോര് ഇത്തവണ മുറുകും

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: സുവര്‍ണ പാദുക പോരാട്ടത്തില്‍ ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുകാകുവും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുന്നില്‍. ഇരുവരും നാല് വീതം ഗോളുകളാണ് രണ്ട്  മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍  സ്വന്തം പേരിലാക്കിയത്. റഷ്യന്‍ താരം ഡെനിസ് ചെറിഷേവ്, സ്‌പെയിനിന്റെ ഡീഗോ  കോസ്റ്റ എന്നിവര്‍ മൂന്ന് വീതം ഗോളുകളുമായി പിന്നാലെയുണ്ട്. റഷ്യയുടെ അര്‍ടെ സ്യുബ, ബെല്‍ജിയം നായകന്‍ ഈദന്‍ ഹസാദ്, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍, നൈജീരിയന്‍  താരം അഹമദ് മൂസ, ക്രൊയേഷ്യന്‍ നായകന്‍  ലൂക മോഡ്രിച്,  ആസ്‌ത്രേലിയന്‍ താരം മിലെ യഡിനെക്, ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവര്‍  രണ്ട്  വീതം ഗോളുകള്‍ വലയിലാക്കി. 
സ്‌പെയിനിനെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക്ക് ഗോളോടെ വേട്ടയ്ക്ക് തുടക്കമിട്ട ക്രിസ്റ്റിയാനൊ രണ്ടാം മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ ഒരു  ഗോള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചു. 
ലുകാകു  പനാമയ്‌ക്കെതിരേയും ടുണീഷ്യക്കെതിരേയും ഇരട്ട  ഗോളുകള്‍ വലയിലാക്കിയാണ് ഗോള്‍ഡന്‍ ബൂട്ടിലേക്കുള്ള യാത്ര തുടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്