ഫുട്ബോൾ ലോകകപ്പ്

നെയ്മറിന്റെ ഉരുളല്‍ പരിഹാസ രൂപത്തില്‍ പരസ്യമാക്കി കെ.എഫ്.സി

ഗോളടിച്ചും ഗോളടിപ്പിച്ചും തന്റെ പ്രതിഭയോട് 100 ശതമാനം നീതി  പുലര്‍ത്തി ടീമിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചുകഴിഞ്ഞു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പക്ഷേ 

Author : സമകാലിക മലയാളം ഡെസ്ക്

ഗോളടിച്ചും ഗോളടിപ്പിച്ചും തന്റെ പ്രതിഭയോട് 100 ശതമാനം നീതി  പുലര്‍ത്തി ടീമിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചുകഴിഞ്ഞു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പക്ഷേ നെയ്മറുടെ ഈ മികവൊന്നുമല്ല താരത്തെ ഹൈെൈലെറ്റില്‍ നിര്‍ത്തുന്നത്. ഫൗളിന് വിധേയനാകുമ്പോള്‍ നെയ്മര്‍ കാണിക്കുന്ന അമിതാഭിനയമാണ്. ഇതിനെതിരേ മറഡോണ, ലോതര്‍ മത്തേയൂസ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വരെ വിമര്‍ശനവുമായി രംഗത്തെത്തി. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നെയ്മറുടെ ഈ അഭിനയ പാടവത്തിന്റെ ട്രോളുകള്‍ കൊണ്ട് ഇപ്പോഴും നിറയുകയാണ്. എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ നെയ്മറെ വിശേഷിപ്പിച്ചത് കലാമണ്ഡലം നെയ്മറാശാന്‍ എന്നായിരുന്നു. 

മെക്‌സിക്കോക്കെതിരായ മത്സരത്തില്‍ നെയ്മര്‍  കാണിച്ചുകൂട്ടിയ അഭിനയ മുഹൂര്‍ത്തം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ആഗോള ഭീമന്‍മാരായ കെ.എഫ്.സിയാണ്. തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പരസ്യ ചിത്രത്തിലാണ് നെയ്മറിന്റെ ഉരുളല്‍ അവര്‍ കടമെടുത്തിരിക്കുന്നത്. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്. ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. വീഡിയോ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു